‘ഓനെ ഇനി വെച്ചേക്കരുത്, തൂക്കിക്കൊല്ലണം’…അന്ന് മുജീബിനെ ശിക്ഷിച്ചിരുന്നെങ്കിൽ പേരാമ്പ്രയിലെ അനു കൊല്ലപ്പെടില്ലായിരുന്നുവെന്ന് മുത്തേരിയിലെ അതിജീവിത

news image
Mar 18, 2024, 11:46 am GMT+0000 payyolionline.in

 

കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് സ്വദേശിനി അനുവിനെ കൊലപ്പെടുത്തിയ മുജീബ് റഹ്മാനെ തൂക്കിക്കൊല്ലണമെന്ന് മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത. കൊ​ണ്ടോ​ട്ടി നെ​ടി​യി​രു​പ്പ് കാ​വു​ങ്ങ​ല്‍ ചെ​റു​പ​റ​മ്പ് കോ​ള​നി​യി​ലെ ന​മ്പി​ല​ത്ത് മു​ജീ​ബ് റ​ഹ്മാ​ന്‍ (49) ആണ് മുക്കം മുത്തേരി സ്വദേശിനിയായ വയോധികയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തശേഷം പണം കവര്‍ന്ന കേസിലെയും പ്രതി. ഹോട്ടല്‍ തൊഴിലാളിയായിരുന്ന വയോധികയെ 2020 ജൂലൈയിൽ മോഷ്ടിച്ച ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി ആക്രമിച്ച ശേഷം കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് പണം കവരുകയായിരുന്നു. കോവിഡ് കാലത്ത് നടന്നുപോവുകയായിരുന്ന അതിജീവിതയെ ഓമശ്ശേരിയിൽ എത്തിക്കാമെന്ന് പറഞ്ഞാണ് ഓട്ടോയിൽ കയറ്റിയത്. താൻ നേരിട്ടത് ക്രൂരമായ ബലാത്സംഗമാണെന്ന് അതിജീവിത പറഞ്ഞു.

മുത്തേരിയിലെ കേസിൽ അറസ്റ്റിലായ മുജീബ് റഹ്മാൻ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടിരുന്നു. എന്നാൽ, കൂത്തുപറമ്പില്‍ വച്ച് പിന്നീട് പിടിയിലായി. ഈ കേസില്‍ ഒന്നരവര്‍ഷത്തോളം റിമാന്‍ഡിലായിരുന്നു. കുറ്റപത്രം കൃത്യസമയത്ത് സമര്‍പ്പിച്ചെങ്കിലും വിചാരണ വൈകിയതിനാൽ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു.

വാ​ഹ​ന​മോ​ഷ​ണ​വും ആ​ഭ​ര​ണ ക​വ​ര്‍ച്ച​യും പ​തി​വാ​ക്കി​യ മു​ജീ​ബ് കൊ​ണ്ടോ​ട്ടി പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത വാ​ഹ​ന മോ​ഷ​ണ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി മൂ​ന്നു മാ​സം​മു​മ്പാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. രാ​ത്രി​ വീ​ടു​ക​ളിൽനിന്ന് മോ​ഷ്ടിച്ച ​വാ​ഹ​ന​ത്തി​ല്‍ ക​റ​ങ്ങി വ​ഴി​യാ​ത്ര​ക്കാ​രാ​യ സ്ത്രീ​ക​ളു​ടെ ആ​ഭ​ര​ണം ക​വ​രു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി. ഇ​ത്ത​ര​ത്തി​ല്‍ 13 കേ​സു​ക​ള്‍ കൊ​ണ്ടോ​ട്ടി സ്റ്റേ​ഷ​നി​ല്‍ മാ​ത്രമുണ്ട്. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ർ​കോ​ട്, വ​യ​നാ​ട്, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​യി സ​മാ​ന രീ​തി​യി​ലു​ള്ള 58 കേ​സു​ക​ളാ​ണു​ള്ള​ത്.

മുത്തേരിയിലേതിന് സമാനമായ കുറ്റകൃത്യമാണ് മാർച്ച് 11ന് പേരാമ്പ്രയിലും നടന്നത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പേ​രാ​മ്പ്ര വാ​ളൂ​രി​ലെ വീ​ട്ടി​ല്‍നി​ന്ന് ഇ​റ​ങ്ങി​യ യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യി​ല്‍ പൊ​ലീ​സും നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചേ​ര്‍ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് അ​ള്ളി​യോ​റ താ​ഴെ തോ​ട്ടി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പൊ​ലീ​സ് സം​ഘം മു​ജീ​ബ് റ​ഹ്മാ​നി​ലേ​ക്ക് എ​ത്തി​യ​ത്. ഇരിങ്ങണ്ണൂരിലെ വീട്ടിൽനിന്ന് എത്തുന്ന ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകാനായി സ്വന്തം വീട്ടിൽനിന്ന് നടന്നു പോവുകയായിരുന്ന അനുവിനെ വാളൂർ നടുക്കണ്ടിപ്പാറയിൽ വച്ചാണ് പ്രതി കണ്ടത്.

മട്ടന്നൂരിൽനിന്ന് പുലർച്ചെ ബൈക്ക് മോഷ്ടിച്ചാണ് മുജീബ് റഹ്മാൻ ഇവിടെ എത്തിയത്. വാഹനം ലഭിക്കാൻ പ്രയാസമുള്ള ഇവിടെനിന്ന് തൊട്ടടുത്ത സ്ഥലത്ത് വിടാമെന്ന് പറഞ്ഞാണ് യുവതിയെ സമീപിച്ചത്. ആദ്യം കയറാൻ മടിച്ചുനിന്ന യുവതി പിന്നീട് സമീപവാസികൾ ആരെങ്കിലും ആയിരിക്കുമെന്ന് കരുതിയാകാം പ്രതിയുടെ ബൈക്കിൽ കയറിയതെന്ന നിഗമനത്തിലാണ് പൊലീസ്. സമീപത്തെ ആളൊഴിഞ്ഞ തോടിനു സമീപമെത്തിയപ്പോൾ അനുവിനെ തോട്ടിലേക്ക് തള്ളിയിട്ടു. തുടർന്ന് തല വെള്ളത്തിൽ ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തി ആഭരണം കവർന്നു. യുവതി ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതിയിലേക്കെത്താൻ പൊലീസിന് സഹായകമായത്.

സം​ഭ​വ​ശേ​ഷം നെ​ടി​യി​രു​പ്പി​ലെ വീ​ട്ടി​ലെ​ത്തി​യ മു​ജീ​ബ് സ​മീ​പ​വാ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ കൊ​ണ്ടോ​ട്ടി​യി​ലെ സ്വ​ര്‍ണ വ്യാ​പാ​രി​ക്ക് ക​ള​വു​മു​ത​ല്‍ വി​ല്‍പ​ന ന​ട​ത്തി. പേ​രാ​മ്പ്ര പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ സ​ന്തോ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം കൊ​ണ്ടോ​ട്ടി പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ നെ​ടി​യി​രു​പ്പി​ലെ വീ​ട്ടി​ല്‍നി​ന്ന് മു​ജീ​ബി​നെ പി​ടി​കൂ​ടു​ക​യായിരുന്നു. കവർന്ന ആ​ഭ​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe