കോഴിക്കോട്: ബംഗ്ളൂരുവിൽ നിന്ന് കോഴിക്കോടേക്ക് എത്തിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ. മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദാണ് പിടിയിലായത്. ഇയാളുടെ സഹായിയായ മുഹമ്മദ് ഫായിസ് ഓടി രക്ഷപ്പെട്ടു. സഹദിൽ നിന്ന് 236 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.ഓണം വിപണി ലക്ഷ്യമാക്കി ബെംഗളൂരുവിൽ നിന്ന് എത്തിച്ച ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. മുഹമ്മദ് സഹദ് മുമ്പ് എംഡിഎംഎ കേസിൽ ഡൽഹിയിൽ ഒന്നര വർഷത്തോളം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. തുടർന്ന് ഇയാൾ പോലിസ് നിരീക്ഷണത്തിലായിരുന്നു. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബേപ്പൂർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.