‘ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം’: പേരാമ്പ്ര ബ്ലോക്ക് തല ഉദ്ഘാടനം കൂത്താളിയിൽ

news image
Jul 1, 2026, 12:15 pm GMT+0000 payyolionline.in

കൂത്താളി: വരാനിരിക്കുന്ന ഓണത്തിന് സമൃദ്ധമായ വിളവെടുപ്പ് ലക്ഷ്യമിട്ട് കൃഷിവകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ‘ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം’ പദ്ധതിക്ക് പേരാമ്പ്ര ബ്ലോക്കിൽ തുടക്കമായി. പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം കൂത്താളിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ തണ്ടോറ നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹീന അറയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ അഞ്ജലി, കൃഷി ഓഫീസർ അമൃത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു സി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇ.ടി. സത്യൻ, പി.കെ. ശ്രീധരൻ, ഷീബ പ്രഭാകരൻ, എം.കെ. മനോജ്, എ.സി. ബിജു, ധന്യ രമേശ്, രാജൻ കെ. പുതിയെടുത്ത്, ടി.കെ. നാരായണൻ, ബാബു കാളംകൂടത്ത്, ശശി കിഴക്കൻ പേരാമ്പ്ര, വി.സി. ഗിരീഷ്, ടി.പി. പ്രഭാകരൻ, മോഹന കൃഷ്ണൻ, രാഗിണി തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe