ഓട്ടോ ഹാൾട്ടിങ് പെർമിറ്റിന് അനുമതി ആവശ്യപ്പെട്ട് പയ്യോളി നഗരസഭക്ക് മുന്നിൽ സംയുക്തട്രേഡ് യൂണിയന്‍റെ പ്രതിഷേധം

news image
Jan 9, 2025, 8:01 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി ടൗണിൽ സർവ്വീസ് നടത്താൻ ഓട്ടോറിക്ഷകൾക്ക് ഹാൾട്ടിങ്ങ് പെർമിറ്റ് അനുവദിക്കാൻ ആവശ്യമായ അനുമതി പത്രം നഗരസഭ നൽകണമെന്നാവശ്യപ്പെട്ട് സംയുക്തട്രേഡ് യൂണിയൻ നേതൃത്വത്തി ൽ നഗരസഭ ഓഫീസിന് മുമ്പിൽ പ്രതിഷേധ സമരം നടത്തി.

ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ സിഐടിയു കൊയിലാണ്ടി ഏരിയ സെക്രട്ടറി എ  സോമശേഖരൻ സമരം ഉദ്ഘാടനം ചെയ്തു. യു കെ പി റഷീദ് അധ്യക്ഷനായി. എസ്ടിയു ജില്ലാകമ്മിറ്റി അംഗം കെ പി സി ഷുക്കൂർ, ഐൻടിയുസി മണ്ഡലം പ്രസിഡൻ്റ് എൻ എം മനോജൻ, എഐടിയുസി ജില്ലാ കമ്മിറ്റി അംഗം സന്തോഷ് കുന്നുമ്മൽ, ബി സുബീഷ്, സി രാജീവൻ എന്നിവർ സംസാരി ച്ചു . സി ടി റിനീഷ് സ്വാഗതവും ഭാസ്കരൻ നന്ദിയും പറഞ്ഞു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe