ഒൻപതാം ക്ലാസ് വിദ്യാർഥിക​ൾ​ക്ക് സുവർണ്ണാവസരം: ISRO പരിശീലന രജിസ്‌ട്രേഷൻ 23വരെ മാത്രം

news image
Mar 20, 2025, 3:44 am GMT+0000 payyolionline.in

ബ​ഹി​രാ​കാ​ശ ശാ​സ്ത്ര-​സാ​​ങ്കേ​തി​ക വിദ്യ​യി​ലും പ്രാ​യോ​ഗി​ക ത​ല​ങ്ങ​ളി​ലും അ​റി​വ് പ​ക​രു​ക എന്ന ലക്ഷ്യത്തോടെ മെയ്‌ 19മുതൽ ഒൻപതാം ക്ലാ​സ് വിദ്യാ​ർ​ഥി​ക​ൾ​ക്ക് ISROയുടെ ‘യു​വി​ക’ യ​ങ് സ​യ​ൻ​റി​സ്റ്റ് പരിശീലന പരിപാടി ആരംഭിക്കും.
പരിശീലനത്തിനുള്ള രജിസ്‌ട്രേഷൻ മാർച്ച്‌ 23ന് അവസാനിക്കും.

മെ​യ് 19 മുതൽ 30 വ​രെയാണ് പരിശീലനം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ ലി​സ്റ്റ് ഏ​പ്രി​ൽ ഏ​ഴി​ന് പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. യു​വി​ക പ്രോ​ഗ്രാ​മി​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ https:// jigyasa.iirs.gov.in/yuvika ൽ ലഭ്യമാണ്. വി​ക്രം​സാ​രാ​ഭാ​യ് സ്​​പേ​സ് ​സെ​ന്റ​ർ തി​രു​വ​ന​ന്ത​പു​രം, സ​തീ​ഷ്ധ​വാ​ൻ സ്​​പേ​സ് സെ​ന്റ​ർ ശ്രീ​ഹ​രി​ക്കോ​ട്ട, യു.​ആ​ർ. റാ​വു സാ​റ്റ​ലൈ​റ്റ് സെ​ന്റ​ർ ബം​ഗ​ളൂ​രു, സ്പേ​സ് ആ​പ്ലി​ക്കേ​ഷ​ൻ​സ് സെ​ന്റ​ർ അ​ഹ്മ​ദാ​ബാ​ദ്, നാ​ഷ​ന​ൽ റി​മോ​ട്ട് സെ​ൻ​സി​ങ് സെ​ന്റ​ർ ഹൈ​ദ​രാ​ബാ​ദ്, നോ​ർ​ത്ത് ഈ​സ്റ്റേ​ൺ സ്​​പേ​സ് ആ​പ്ലി​ക്കേ​ഷ​ൻ​സ് സെ​ന്റ​ർ ഷി​ല്ലോ​ങ്, ഇ​ന്ത്യ​ൻ​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റി​മോ​ട്ട് സെ​ൻ​സി​ങ്, ഡ​റാ​ഡൂ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ഠ​ന പ​രി​ശീ​ശ​ല​ന ക്ലാ​സു​ക​ൾ നടക്കുക.

ഇ-​മെ​യി​ലി​ൽ ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ അ​റി​യി​പ്പ് ല​ഭി​ക്കു​ന്ന​വ​ർ മേ​യ് 18ന് ​ബ​ന്ധ​പ്പെ​ട്ട സെ​ന്റ​റി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. എ​ട്ടാം ക്ലാ​സ് മാ​ർ​ക്ക്, ഓ​ൺ​ലൈ​ൻ ക്വി​സി​ലെ പ്ര​ക​ട​നം, ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ങ്ങ​ളി​ലെ ശാ​സ്ത്ര​മേ​ള പ​ങ്കാ​ളി​ത്തം, ഒ​ളി​മ്പ്യാ​ർ​ഡ് റാ​ങ്ക്, സ്​​പോ​ർ​ട്സ് മ​ത്സ​ര​ങ്ങളിലെ വി​ജ​യം, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്/ ​എ​ൻ.​സി.​സി/​എ​ൻ.​എ​സ്.​എ​സ് അം​ഗ​ത്വം, ഗ്രാ​മീ​ണ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം
എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ്തെ​ര​ഞ്ഞെ​ടു​പ്പ്.

പ്രോ​ഗ്രാ​മി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ യാ​ത്രാ​ക്കൂ​ലി (ട്രെ​യി​ൻ/​വോ​ൾ​വോ
ഫെ​യ​ർ) കോ​ഴ്സ് മെ​റ്റീ​രി​യ​ൽ​സ്, താ​മ​സം മു​ത​ലാ​യ
മു​ഴു​വ​ൻ ചെ​ല​വു​ക​ളും ഐ.​എ​സ്.​ആ​ർ.​ഒ
വ​ഹി​ക്കും. കൂടുതൽ വിവരങ്ങൾക്ക് [email protected] എ​ന്ന ഇ-​മെ​യി​ലി​ൽ
ബ​ന്ധ​പ്പെ​ടാൻ അവസരമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe