നന്തി : ടൗണിൽ ഒറ്റമഴക്ക് തന്നെ വെള്ളംകയറി വ്യാപാരിവ്യവസായി ഏകോപന സമിതി നന്തി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഗാട് കമ്പനിയിലെക്ക് ഉള്ള റോഡ് ഉപരോധിച്ചു കൊണ്ട് ശക്തമായ സമരം നടത്തി. കമ്പനി ഉദ്യോഗസ്ഥരുടെയും കമ്പനിയിലെ യന്ത്രസാമഗ്രികളുടെയും സാധനങൾ കൊണ്ട് പോകുന്നവണ്ടികളെയും മുഴുവൻ റോഡിൽ തടഞ്ഞുവെച്ചുള്ള സമരം നടത്തി.
തുടർന്ന് കൊയിലാണ്ടി പോലിസ് സ്ഥലത്ത് എത്തുകയും കമ്പനി അധികാരികളും സമരസമിതി ആളുകളുമായി സംസാരിച്ചു. അടഞ്ഞു കിടന്ന ഡ്രൈനെജുകൾ വൃത്തിയാക്കാനും പുതിയ വലിയ പൈപ്പ്കൾ ഇട്ട് വെള്ളകെട്ട് ഒഴിക്കിവിടാൻ ഉള്ള പണികൾ അപ്പോൾ തന്നെ തുടങ്ങകയും ചെയ്തതോടെ സമരം നിർത്തിവെച്ചു. സമരത്തിന് പ്രശ്നങൾ വിശദീകരിച്ചു കൊണ്ട് യൂണിറ്റ് ജനറൽ സെക്രട്ടറി സനീർ വില്ലൻകണ്ടി സംസാരിച്ചു പ്രസിഡന്റ് പവിത്രൻ ആതിര അധ്യക്ഷത വഹിച്ചു. ഓട്ടോ കോഡിനെഷൻ കമ്മിറ്റിക്ക് വേണ്ടി ലിനീഷ്, പള്ളിക്കമ്മറ്റിക്ക് വേണ്ടി അഹമ്മദ് കോവുമ്മൽ, വ്യാപാരി നേതാക്കൾ ആയ സുബൈർ കെ വി കെ, മഹമൂദ് എംകെ, വിശ്യൻ, റസൽ നന്തി, നബീൽ തുടങ്ങിയർ സംസാരിച്ചു