പരമ്പരാഗതമായ ഒരു മലബാർ പലഹാരമാണ് ഏലാഞ്ചി. വളരെ സിംപളായി തയ്യാറാക്കാവുന്ന ഹെൽത്തി സ്നാക്കാണത്. സ്കൂൾ വിട്ടെത്തുന്ന കുട്ടികൾക്കും, ചായക്കൊപ്പം എന്തെങ്കിലും കഴിക്കാൻ വേണമെന്ന് നിർബന്ധമുള്ള മുതിർന്നവർക്കും ഇത് ഉറപ്പായും ഇഷ്ടപ്പെടും. മുട്ട, മൈദയുമാണ് പ്രധാന ചേരുവകൾ. പുറമേ സോഫ്റ്റും അകമെ മധുരമൂറുന്നതുമായ ഏലാഞ്ചി എങ്ങനെ തയ്യാറാക്കാം എന്ന് ഷാഗി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- മൈദ- 1 കപ്പ്
- മുട്ട- 1
- മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
- ഉപ്പ്- 1/2 ടീസ്പൂൺ
- വെള്ളം- ആവശ്യത്തിന്
- നെയ്യ്- 1 ടേബിൾസ്പൂൺ
- കശുവണ്ടി- 5
- ചിരകിയ തേങ്ങ- 1 കപ്പ്
- പഞ്ചസാര- 1 /4 കപ്പ്തയ്യാറാക്കുന്ന വിധം
- ഒരു ബൗളിലേയ്ക്ക് ഒരു കപ്പ് മൈദയെടുക്കാം.
- ഇതിലേയ്ക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കാം.
- കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ഉപ്പ്, എന്നിവ ചേർക്കാം.
- ആവശ്യത്തിന് വെള്ളം ഒഴിച്ചിളക്കി യോജിപ്പിക്കാം.
- ഒരു പാനിൽ ഒരു ടേബിൾസ്പൂൺ നെയ്യ് ഒഴിക്കാം. നെയ്യ് ചൂടായി കഴിയുമ്പോൾ കശുവണ്ടി, ഉണക്കമുന്തിരി, തേങ്ങ ചിരകിയത് എന്നിവ ചേർത്തു വറുക്കാം.
- അവയുടെ നിറം മാറി വരുമ്പോൾ കാൽകപ്പ് പഞ്ചസാര ചേർക്കാം.
- ഇവ നന്നായി ഇളക്കി യോജിപ്പിച്ച് അടുപ്പണയ്ക്കാം.
- തയ്യാറാക്കിയ മാവ് ചെറിയ ഉരുളകളാക്കി കട്ടി കുറച്ച് പരത്തിയെടുക്കാം.
- ഇവ പാനിൽ വച്ചു ചുട്ടെടുക്കാം. ഇരുവശങ്ങളും വെന്തു കഴിയുമ്പോൾ ഉള്ളിലേയ്ക്ക് വേവിച്ചെടുത്ത നട്സും തേങ്ങയും വച്ച് മടക്കാം. ഇനി ഇത് ഇഷ്ടം പോലെ കഴിക്കാം.