‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു

news image
Dec 17, 2024, 8:00 am GMT+0000 payyolionline.in

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‍വാളാണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. ബിൽ അവതരിപ്പിച്ചതിന് പിന്നാലെ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. അതേസമയം, ബിൽ പാർലമെന്ററി സമിതിക്ക് വിടാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.

 

എട്ട് പേജുള്ള ബില്ലാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഭരണഘടനയുടെ 82, 83, 172, 327 എന്നീ അനുച്ഛേദങ്ങളിലാണ് ഭേദഗതി വരുത്തുന്നത്. ഏതെങ്കിലും നിയമസഭയില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നല്‍കുന്ന ഭേദഗതിയും ഇതില്‍ ഉള്‍പ്പെടുന്നു.

ഭരണഘടനയുടെ അടിസ്ഥാനഘടനയെ തന്നെ വെല്ലുവിളിക്കുന്നതാണ് ബില്ലെന്ന് കോൺഗ്രസ് എം.പി മനീഷ് തിവാരി പറഞ്ഞു. ഏകാധിപത്യം കൊണ്ടു വരാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് സമാജ്വാദ് പാർട്ടി എം.പി ധർമേന്ദ്ര യാദവ് പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് പരിഷ്‍കരിക്കാനുള്ള ബി​ല്ല് അല്ലെന്നും ഒരാളുടെ സ്വപ്നം മാത്രമാണ് ബില്ലെന്ന് തൃണമൂൽ കോൺഗ്രസ് എം.പി കല്യാൺ ബാനർജി പറഞ്ഞു. ഡി.എം.കെയും ബില്ലിനെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ടി.ഡി.പി ബില്ലിനെ പിന്തുണച്ചു.

ഒ​റ്റ​ത്തെ​ര​​​​ഞ്ഞെ​ടു​പ്പി​നു​ള്ള 129ാം ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ബി​ൽ 2024, കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ നി​യ​മ ബി​ൽ 2024 എ​ന്നി​വ പാ​ർ​ല​മെ​ന്റി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ പ്ര​ധാ​ന​മ​​ന്ത്രിയു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. അതേസമയം, ബില്ലിന്റെ അവതരണം നടന്നാലും രാജ്യത്ത് അത്ര പെട്ടെന്ന് ഒറ്റതെരഞ്ഞെടുപ്പ് നടത്താനാവില്ല. 2034ൽ മാത്രമേ ഇത്തരത്തിൽ ഒറ്റ തെരഞ്ഞെടുപ്പ് നടക്കുവെന്നാണ് റിപ്പോർട്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe