‘ഒരു ജാതി ജാതകം’ ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു

news image
Mar 8, 2025, 12:38 pm GMT+0000 payyolionline.in

മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്ത ഒരു ജാതി ജാതകം എന്ന ചിത്രമാണ് ഒടിടിയിലേക്ക് എത്തുന്നത്. ജനുവരി 31 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. മനോരമ മാക്സിലൂടെ മാര്‍ച്ച് 14 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

കോമഡിക്ക് പ്രാധാന്യമുള്ള ചിത്രം വിവാഹം ആലോചിക്കുന്ന ഒരു യുവാവിന്‍റെ കഥയാണ് പറയുന്നത്. വിനീത് ശ്രീനിവാസന്‍റെ വേറിട്ട പ്രകടനമാണ് ചിത്രത്തിലേത്. ബാബു ആന്റണി, പി പി കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ, ഇഷ തൽവാർ, വിധു പ്രതാപ്, സയനോര ഫിലിപ്പ്, കയാദു ലോഹർ, രഞ്ജി കങ്കോൽ, അമൽ താഹ, ഇന്ദു തമ്പി, രഞ്ജിത മധു, ചിപ്പി ദേവസ്യ, വർഷ രമേശ്, പൂജ മോഹൻരാജ്, ഹരിത പറക്കോട്, ഷോൺ റോമി, ശരത്ത് ശഭ, നിർമൽ പാലാഴി, വിജയകൃഷ്ണൻ, ഐശ്വര്യ മിഥുൻ കൊറോത്ത്, അനുശ്രീ അജിതൻ, അരവിന്ദ് രഘു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു. രാകേഷ് മണ്ടോടി തിരക്കഥ, സംഭാഷണം എഴുതുന്നു. എഡിറ്റർ രഞ്ജൻ എബ്രഹാം, ഗാനരചന മനു മഞ്ജിത്ത്, സംഗീതം ഗുണ ബാലസുബ്രഹ്‍മണ്യം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൈനുദ്ദീൻ, കല ജോസഫ് നെല്ലിക്കൽ, മേക്കപ്പ് ഷാജി പുൽപള്ളി, വസ്ത്രാലങ്കാരം റാഫി കണ്ണാടിപ്പറമ്പ്, കോ റൈറ്റർ സരേഷ് മലയൻകണ്ടി, പ്രൊഡക്ഷൻ കൺട്രോളർ ഷമീജ് കൊയിലാണ്ടി, ക്രിയേറ്റീവ് ഡയറക്ടർ മനു സെബാസ്റ്റ്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനിൽ എബ്രാഹം, ഫിനാൻസ് കൺട്രോളർ ഉദയൻ കപ്രശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ പ്രശാന്ത് പാട്യം, അസോസിയേറ്റ് ഡയറക്ടർ ജയപ്രകാശ് തവനൂർ, ഷമീം അഹമ്മദ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe