കഞ്ഞിവെള്ളം നാരങ്ങ നീര്
ചൂടുള്ള കഞ്ഞി വെള്ളത്തിൽ ഒരു നാരങ്ങ പിഴിഞ്ഞ് ഒഴിക്കാം. പാത്രങ്ങൾ 30 മിനിറ്റ് അതിൽ മുക്കി വയ്ക്കാം. ശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് അത് ഉരച്ച് കഴുകാം.
സവാള
സ്റ്റീൽ പാത്രത്തിനടിയിൽ കരിഞ്ഞു പിടിച്ച പാടുകൾ മാറുന്നതിനു പാത്രത്തിൽ വെള്ളമൊഴിച്ച് സവാള അതിലിട്ട് തിളപ്പിച്ചാൽ മതി. കറ നീക്കം ചെയ്യുന്നതിന് ഇത് സഹായിക്കും.
ചാരം
ഏറെക്കാലങ്ങൾക്കു മുമ്പ് സോപ്പും മറ്റും വിപണയിൽ സജീവമാകുന്നതിനു മുമ്പ് ചാരം ഉപയോഗിച്ചാണ് പാത്രങ്ങൾ വൃത്തിയാക്കിയിരുന്നത്. പാത്രങ്ങൾ വെള്ളത്തിൽ കുതിർത്തു വയ്ക്കാം. ശേഷം പുറത്തെടുത്ത് അൽപം ചാരം ഒരു ചകിരിയിലെടുത്ത് നന്നായി ഉരച്ചു കഴുകാം.
ഉപ്പ്
സ്ക്രബിൽ അൽപം ഉപ്പ് ചേർത്ത് പാത്രം കഴികുന്നത് കരിയും അഴുക്കും നീക്കം ചെയ്യാൻ സഹായിക്കും. കറ ഇളകുന്നതിനോടൊപ്പം പാത്രം മിനുസ്സമാകുന്നതും കാണാൻ കഴിയും.
വിനാഗിരി വെള്ളം
കരിപ്പിടിച്ച പാത്രത്തിൽ വെള്ളം നിറച്ച് അതിൽ അൽപം വിനാഗിരി ചേർത്ത് രാത്രി മാറ്റി വയ്ക്കാം. രാവിലെ, സാധാരണ പാത്രം കഴുകുന്ന ഡിറ്റർജെന്റ് സോപ്പ് ഉപയോഗിച്ച് പാത്രം വൃത്തിയാക്കാം. ഗ്യാസ് സ്റ്റൗവിലെ അഴുക്ക് നീക്കം ചെയ്യാനും വിനാഗിരി സഹായകമാണ്.
