ഒരുപാട് മെസ്സേജുകൾക്ക് റിപ്ലൈ നൽകാനുണ്ടോ? ഇനി വാട്ട്സ്ആപ്പ് എഐ സമ്മറി നൽകും

news image
Jun 26, 2025, 11:41 am GMT+0000 payyolionline.in

നമ്മൾ പലപ്പോഴും വാട്സ്ആപ്പ് ചാറ്റുകൾ വായിക്കാതെ പോകാറുണ്ട്. ജോലി തിരക്ക് കൊണ്ടോ മറ്റേതെങ്കിലും ആവശ്യം കൊണ്ടോ മെസ്സേജുകൾക്ക് മറുപടി നൽകാനും നമുക്ക് കഴിയാറില്ല. ​എന്നാൽ ഇനി മുതൽ മെസ്സേജുകൾ കണ്ടില്ലെന്ന പരാതി കേൾക്കേണ്ട. ഈ പ്രശ്നങ്ങൾക്ക് പരിഹാരവുമായി രം​ഗത്തെത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. സ്വകാര്യ ചാറ്റുകളുടെ സമ്മറികൾ നൽകുന്ന ഒരു എഐ പവർഡ് ഫീച്ചർ പുറത്തിറക്കിയിരിക്കുകയാണ് വാട്സ്ആപ്പ്.

ഈ പുതിയ ഫീച്ചറിലൂടെ ചാറ്റ് ഓപ്പൺ ചെയ്യുന്നതിന് മുമ്പ് തന്നെ മെസ്സേജുകളിലെ വിശദാംശങ്ങളുടെ ഒരു ധാരണ നമ്മുക്ക് ലഭിക്കുമെന്നാണ് റിപ്പേർട്ടുകൾ. ഈ ഫീച്ചർ യുഎസിൽ മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ഈ വർഷം അവസാനത്തോടെ ആഗോളതലത്തിൽ വ്യാപിപ്പിക്കാനും വാട്സ്ആപ്പ് പദ്ധതിയിടുന്നു.

ഈ ഫീച്ചർ പുറത്തിറങ്ങിയാൽ ഉപയോക്താക്കൾക്ക് അൺറെ‍ഡ് മെസ്സേജുകളുടെ ടാബിൽ സമ്മറൈസ് പ്രൈവറ്റ്ലി എന്ന ഓപ്ഷൻ കാണാൻ കഴിയും. ടാബിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് എഐ ചാറ്റിന്റെ സം​ഗ്രഹം നൽകും. പ്രൈവെറ്റ് പ്രൊസ്സസിങ് സാങ്കേതിക വിദ്യ ഉപയോ​ഗിച്ചാണ് ഈ ഫീച്ചർ ഒരുക്കിയിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe