കൊയിലാണ്ടി: ഒയിസ്ക ഇന്റർനാഷണൽ കൊയിലാണ്ടി ചാപ്റ്റർ കൊയിലാണ്ടിയിൽ അഭിഭാഷക വൃത്തിയിൽ 50 വർഷം പൂർത്തീകരിച്ച അഡ്വ. എൻ ചന്ദ്രശേഖരന് ആദരവ് നൽകി. കൊയിലാണ്ടി മുനിസിപ്പൽ ചെയർമാൻ യുകെ ചന്ദ്രന് ചടങ്ങിൽ സ്വീകരണം നൽകി.
ചടങ്ങിൽ സൗത്ത് ഇന്ത്യ സെക്രട്ടറി ജനറൽ അരവിന്ദ് ബാബു മുഖ്യാതിഥിയായി. നോർത്ത് കേരള പ്രസിഡണ്ട് പ്രൊഫസർ ഫിലിപ്. കെ. ആന്റണി, ഒയിസ്ക കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ലേഖ കോറോത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ടോപ് ടീൻ പരീക്ഷയിൽ മികച്ച വിജയം നേടിയ നിയോണ, സായം സാഗർ എന്നീ കുട്ടികൾക്ക് ഉപഹാരം നൽകി. ചടങ്ങിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ പ്രൊ. ഡോക്ടർ മാധവ് ഗാഡ്ഗിലിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
ചടങ്ങിൽ കൊയിലാണ്ടി പ്രസിഡന്റ് അഡ്വക്കേറ്റ് വി. ടി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ സുരേഷ് ബാബു സ്വാഗതവും ട്രഷറർ കെ സുരേഷ് ബാബു നന്ദിയും പ്രകാശിപ്പിച്ചു.
