തിക്കോടി: നീണ്ട 57 വർഷങ്ങൾക്കു ശേഷം തിക്കോടിയൻ മെമ്മോറിയൽ ജി വി എച്ച് എസ് എസ്സിലെ 1968 എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥികളായിരുന്നവർ ഒത്തു ചേർന്നു . കുട്ടികളായി പിരിഞ്ഞവർ വൃദ്ധരായാണ് വീണ്ടും കണ്ടുമുട്ടുന്നത് . ‘ഒന്നൂടെ ഒത്തൂടാം’ എന്നാണ് പരിപാടിയുടെ പേര്.
160 ഓളം പേരെ സംഘാടകർ ബന്ധപ്പെട്ടിട്ടുണ്ട് . പഴയ കാല അധ്യാപകരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട് . രാജൻ ചേലക്കൽ ജനറൽ കൺവീനറും , രുഗ്മാംഗദൻ മാസ്റ്റർ , എം.ശശിധരൻ മാസ്റ്റർ , മുഹമ്മദ് അബ്ദുള്ള മൂപ്പിച്ചതിൽ , പ്രഭാകരൻ നടേമ്മൽ , ജയരാജ് കൂത്തെടുത്ത് , എൻ . കെ പ്രേമ എന്നിവർ അംഗങ്ങളുമായുള്ള സംഘാടക സമിതിയാണ് സംഗമം നിയന്ത്രിച്ചത് .