ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ പാടില്ല, പിടിഎ അനധികൃത പിരിവ് നടത്തരുത്; കർശന നടപടിയെന്ന് മന്ത്രി ശിവൻകുട്ടി

news image
May 12, 2025, 11:47 am GMT+0000 payyolionline.in

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. പിടിഎയുടെ അനധികൃത പിരിവും  അനുവദിക്കില്ല. ഇത്തരം സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. പ്ലസ് വണ്‍ പ്രവേശനത്തിന് യാതൊരു തരത്തിലുമുള്ള ക്രമക്കേടുകളും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

 

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി ശിവൻകുട്ടി. സംസ്ഥാനത്ത് എല്ലാ സ്കൂളുകളിലും ഈ മാസം 20 ന് പിടിഎ യോഗം ചേരണം. മെയ് 25, 26 തിയ്യതികളിൽ സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. ക്ലാസ് മുറികളുടെ സുരക്ഷ ഉറപ്പ് വരുത്തണം. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്കൂളുകളിൽ ഫിറ്റ്നസ് ഉറപ്പാക്കണം. നിർമാണം നടക്കുന്ന സ്ഥലം വേർതിരിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. സ്കൂളും പരിസരവും നന്നായി വൃത്തിയാക്കണം. പിടിഎയും അധ്യാപകരും തദ്ദേശ സ്ഥാപനങ്ങളും സുരക്ഷാ അവലോകനം നടത്തണം. പുകയില, ലഹരി വിരുദ്ധ ബോർഡുകൾ സ്ഥാപിക്കണം. കുടിവെള്ളത്തിന്‍റെ നിലവാരം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe