പയ്യോളി : ഐഎൻടിയുസി പയ്യോളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെക്കെയിൽ ഷാജി അനുസ്മരണംനടത്തി .കെപിസിസിയുടെ രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
എൻ എം മനോജ് അധ്യക്ഷനായി. സനീഷ് മലപ്പട്ടം മുഖ്യാതിഥിയായി. സുമലത പി,ഇ കെ ശിതൾ രാജ്.കെ ടി വിനോദൻ, സബിഷ് കുന്നങ്ങോത്ത്,കെ ടി സിന്ധു,പ്രജീഷ് കുട്ടമ്പള്ളി,നടുക്കുടി പത്മനാഭൻ,കാര്യാട്ട് ഗോപാലൻ,ടിടി സോമൻ.സജീഷ് കോമത്ത്,ഇ സൂരജ് ,കൊടുന്നയിൽ പ്രദീപൻ, സൈയിഫുദ്ദീൻ എന്നിവർ സംസാരിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് വിവിധ പരീക്ഷകളിൽ വിജയിച്ചവരെ ആദരിച്ചു പഠനോപകരണങ്ങളും വിതരണം ചെയ്തു.