ഏഷ്യൻ ഗെയിംസ്: വനിതാ ക്രിക്കറ്റിൽ ലങ്കയെ വീഴ്ത്തി ആദ്യ സ്വർണവുമായി ഇന്ത്യ, ജയം 147 റൺസിന്; മെഡൽ പട്ടികയിലും കുതിപ്പ്

news image
Sep 22, 2026, 1:47 pm GMT+0000 payyolionline.in

ഏഷ്യൻ ഗെയിംസിലെ ആദ്യ സ്വർണം സ്വന്തമാക്കി ഇന്ത്യ. സ്മൃതി മന്ദാനയുടെയും ഷഫാലി വർമ്മയുടെയും റിചാ ഘോഷിൻറെയും തകർപ്പൻ ബാറ്റിങ്ങും സ്പിന്നർമാരുടെ മാസ്മരിക ബൗളിങ്ങുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 216 റൺസെടുത്തപ്പോൾ ശ്രീലങ്ക 15.4 ഓവറിൽ 69 റൺസിന് ഓൾ ഔട്ടായി. 29 റൺസെടുത്ത ക്യാപ്റ്റൻ ചമരി അത്തപത്തുവും 11 റൺസെടുത്ത കാവിഷ ദിൽഹാരിയും 14 റൺസെടുത്ത കൗഷാനി നുത്യംഗനയും മാത്രമാണ് ലങ്കൻ നിരയിൽ രണ്ടക്കം കടന്നത്. ഇന്ത്യക്കായി ദീപ്തി ശർമ മൂന്നും ഷഫാലി വർമ, ശ്രേയങ്ക പാട്ടീൽ, ശ്രീചരിണി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. സ്കോർ ഇന്ത്യ 20 ഓവറിൽ 216-3, ശ്രീലങ്ക 15.4 ഓവറിൽ 69ന് ഓൾ ഔട്ട്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഓപ്പണർമാരായ സ്മൃതി മന്ദാനയും ഷഫാലി വർമ്മയും ചേർന്ന് സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 10 ഓവറിൽ 99 റൺസ് കൂട്ടിച്ചേർത്തു. 45 പന്തിൽ 5 സിക്സറുകളും 5 ഫോറുമടക്കം 79 റൺസ് അടിച്ചുകൂട്ടിയ സ്മൃതി മന്ദാന ഈ ഇന്നിങ്സോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 11,000 റൺസ് തികയ്ക്കുന്ന ആദ്യ വനിതാ താരമെന്ന ചരിത്രനേട്ടവും സ്വന്തമാക്കി. മറുഭാഗത്ത് 48 റൺസുമായി ഷഫാലിയും അവസാന ഓവറുകളിൽ 22 പന്തിൽ പുറത്താകാതെ 49 റൺസ് അടിച്ചുകൂട്ടി റിച്ചാ ഘോഷും തകർത്തടിച്ചതോടെ ഇന്ത്യ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 216 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്.

217 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് ഒരിക്കൽ പോലും മത്സരത്തിലേക്ക് തിരിച്ചെത്താനായില്ല. ബാറ്റിങ്ങിൽ തിളങ്ങിയ ഷഫാലി വർമ്മ ബൗളിങ്ങിലും തുടക്കത്തിലേ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ലങ്കയെ തകർച്ചയിലേക്ക് തള്ളിയിട്ടു. ലങ്കൻ പ്രതീക്ഷകൾ കാത്ത ക്യാപ്റ്റൻ ചമരി അത്തപ്പത്തുവിനെ (29) ദീപ്തി ശർമ്മ പുറത്താക്കിയതോടെ ശ്രീലങ്കയുടെ പോരാട്ടം അവസാനിച്ചു. 3 വിക്കറ്റുകൾ വീഴ്ത്തിയ ദീപ്തി ശർമ്മയുടെ നേതൃത്വത്തിൽ ഇന്ത്യൻ ബൗളർമാർ ലങ്കൻ നിരയെ വെറും 69 റൺസിന് എറിഞ്ഞൊതുക്കുകയായിരുന്നു. 147 റൺസിൻറെ കൂറ്റൻ വിജയത്തോടെയാണ് ഇന്ത്യൻ വനിതകൾ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ സ്വർണം സ്വന്തമാക്കിയത്. ഒരു സ്വർണവും നാലു വെള്ളിയും രണ്ട് വെങ്കലുമടക്കം 7 മെഡലുകളുമായി മെഡൽ പട്ടികയിൽ എട്ടാം സ്ഥാനത്താണ് ഇന്ത്യ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe