ഏപ്രിൽ മാസത്തെ റേഷൻ ഇന്നു കൂടി വിതരണം ചെയ്യും. കഴിഞ്ഞ ദിവസമാണ് വിതരണം ഒരു ദിവസം കൂടി നീട്ടാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് തീരുമാനിച്ചത്. ഞായറാഴ്‌ചയ്ക്കു പുറമേ, മേയ് മാസത്തെ വിതരണത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി തിങ്കളാഴ്‌ചയും റേഷൻ കടകൾക്ക് അവധിയായിരിക്കും.
മേയ് മാസത്തെ വിതരണം 6ന് ആരംഭിക്കും. വെള്ള റേഷൻ കാർഡ് ഉടമകൾക്ക് മേയ് മാസം 6 കിലോഗ്രാം അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ നൽകും. നീല കാർഡിലെ ഓരോ അംഗത്തിനും 2 കിലോഗ്രാം അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ സാധാരണ വിഹിതം ലഭിക്കും. സ്പെഷൽ വിഹിതമായി നീല കാർഡ് ഉടമകൾക്ക് 3 കിലോഗ്രാം അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ നൽകും.