പയ്യോളി: ഫിഷറീസ് ഡിപ്പാർട്ട്മെന്റ്, പയ്യോളി നഗരസഭ, കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം എന്നിവർ സംയുക്തമായി നടത്തിയ ഏകദിന പ്ലാസ്റ്റിക് നിർമ്മാർജ്ജനയജ്ഞം പയ്യോളി നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കോട്ടക്കൽ ഉദ്ഘാടനം ചെയ്തു.
ഡിവിഷൻ കൗൺസിലർ സുജല ചെത്തിൽ അധ്യക്ഷയായിരുന്നു. ശുചിത്വ സാഗരം സുന്ദര തീരം എന്ന കടൽത്തീര ശുചീകരണ യജ്ഞത്തിൽ ഫിഷറീസ് ഓഫീസർ സതീഷ് സ്വാഗതം പറഞ്ഞു. എൻഎസ്എസ് വളണ്ടിയർമാർ, കുടുംബശ്രീ പ്രവർത്തകർ,തൊഴിലുറപ്പ് തൊഴിലാളികൾ വികസന സമിതി അംഗങ്ങളായ അബ്ദുൾ റഹീം, വിനോദൻ മാസ്റ്റർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. എൻഎസ്എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ.സുമേഷ് പി എം, ഹെൽത്ത് ഇൻസ്പെക്ടർ മേഘനാഥൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഫിഷറീസ് കോർഡിനേറ്റർ സിവിൻ നാഥ് നന്ദി പറഞ്ഞു. വളണ്ടിയർ ലീഡർമാരായ മുഹമ്മദ് നജാത്ത് പുണ്യ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.