എ. വി അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ വോട്ടർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

news image
Feb 29, 2024, 1:09 pm GMT+0000 payyolionline.in

മേപ്പയ്യൂർ: നെഹ്റു യുവ കേന്ദ്ര കോഴിക്കോടിൻ്റെ നേതൃത്വത്തിൽ എ. വി അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ വോട്ടർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.വിദ്യാർഥികൾക്ക് തിരഞ്ഞെടുപ്പിനെ കുറിച്ച് അവബോധം വളർത്തി എടുക്കാനും വോട്ടേഴ്സ് ലിസ്റ്റിൽ പേര് ഉൾപ്പെടുത്തുന്നതുമായ കാര്യങ്ങളെ കുറിച്ച് കൊയിലാണ്ടി താലൂക്ക് ഓഫീസർ പ്രവീൺ കുമാർ സംസാരിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി എൻ എസ് എസ് പ്രോഗ്രാം ഓഫീസർ രജിന ടി എ സ്വാഗതം അർപ്പിച്ചു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ. സി.കെ ഹസ്സൻ ഉദ്ഘാടനം നിർവഹിച്ചു. കൊയിലാണ്ടി താലൂക്ക് ജൂനിയർ സൂപ്രണ്ട് ഹരിപ്രസാദ് കെ കെ , മറ്റ് താലൂക്ക് ഉദ്യോഗസ്ഥരായ ആനന്ദ് ഇ വി , അൻവർ, ഉണ്ണികൃഷ്ണൻ ,സി പി ഒ ഷിബിൻ കെ കെ , പ്രോഗ്രാം കോർഡിനേറ്റർ ശ്യാം സഞ്ജീവ് എന്നിവർ പങ്കെടുത്തു. പരിപാടിയുടെ അവസാനം വോട്ടിങ്ങ് മെഷിൻ്റെ മാതൃകയും പ്രവർത്തനവും പ്രദർശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe