മേപ്പയ്യുർ: എ വി അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ബാങ്കിംഗ് സാക്ഷരത ക്ലാസ്സ് സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ എസ്.ബി.ഐ. മുൻ ചീഫ് മാനേജർ മുകുന്ദൻ. ടി, ഫെഡറൽ ബാങ്ക് പേരാമ്പ്ര ബ്രാഞ്ച് ഓഫീസർ അൽഫോൺസ എന്നിവർ ബാങ്കിങ് മേഖലയിൽ വർധിച്ചു വരുന്ന ഡിജിറ്റൽ തട്ടിപ്പുകളെക്കുറിച്ച് വിശദീകരണം നടത്തി. തുടർന്ന് ഫിസിക്സ് ഡിപ്പാർട്മെൻറ് മേധാവി ഡോ.സതീഷ്, അസിസ്റ്റന്റ് പ്രൊഫസറായ മേരി മഡോണ എന്നിവർ സംസാരിച്ചു.