അതിർത്തിയിലെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ എ ടി എമ്മുകള്‍ രണ്ട്- മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് വാട്ട്സാപ്പില്‍ പ്രചരിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ അറിയാം. ഈ പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
എ ടി എമ്മുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് സര്‍ക്കാര്‍ പറഞ്ഞു. ബാങ്ക് ഉപഭോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും അവരുടെ അക്കൗണ്ടുകളില്‍ നിന്ന് എ ടി എം വഴി പണം പിൻവലിക്കാം. സി ഡി എമ്മുകളിൽ പണം നിക്ഷേപിക്കുകയുമാകാം. ഇടപാടുകളുമായി ബന്ധപ്പെട്ട ഏത് വിവരങ്ങൾക്കും അതത് ബാങ്കുകളെയാണ് ഉപഭോക്താക്കൾ ബന്ധപ്പെടേണ്ടത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വ്യാജ വാർത്തകളുടെ കുത്തൊഴുക്കുണ്ട്.കേന്ദ്ര സർക്കാരിന്റെ പി ഐ ബി ഇത്തരം വാർത്തകൾ പരിശോധിച്ച് സത്യാവസ്ഥ പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്തെ വിമാനത്താവളങ്ങൾ മുഴുവൻ അടച്ചിടുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാൽ, മിനുട്ടുകൾക്കുള്ളിൽ ഇത് വ്യാജമാണെന്ന് തെളിഞ്ഞു.