നന്തി :യുഡിഎഫ് മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നു പതിറ്റാണ്ടുകാലത്തെ എൽ.ഡി.എഫിന്റെ കുത്തഴിഞ്ഞ ദു:ർഭരണത്തിനെതിരെ “കുറ്റവിചാരണ യാത്ര” നടത്തി. നന്തിയിൽ നടന്ന സമാപന സമ്മേളത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ പ്രവീൺകുമാർ നിർവഹിച്ചു. ഇടതുപക്ഷം വിജയിക്കുന്നതിന് വേണ്ടി പല പഞ്ചായത്തുകളിലും വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ നടത്തിയതായി അദ്ദേഹം ആരോപിച്ചു. പഞ്ചായത്ത് ഭരണത്തിൽ മാറ്റം മൂടാടിയിലെ ജനങ്ങൾ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
അഖിലേന്ത്യ യൂത്ത് ലീഗിൻ്റെ ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ: ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി.സി.കെ അബൂബക്കർ , രൂപേഷ് കൂടത്തിൽ, വി.പി ഭാസ്കരൻ ,മഠത്തിൽ അബ്ദുറഹ്മാൻ, പപ്പൻ മൂടാടി,രാമകൃഷ്ണൻ കിഴക്കയിൽ, കെ.രാമചന്ദ്രൻ മാസ്റ്റർ, ആർ.നാരായണ മാസ്റ്റർ, വി.ടി സുരേന്ദ്രൻ, തടത്തിൽ അബ്ദുറഹ്മാൻ, റിയാസ് കെ.കെ, അബ്ദുറഹ്മാൻ വർദ്ധ്, ജാനിബ്,തൻവീർ കൊല്ലം , പി.കെ മുഹമ്മദലി എന്നിവർ സംസാരിച്ചു. യാത്രക്ക് ബാബു മാസ്റ്റർ എടക്കുടി, രാമകൃഷ്ണൻ പൊറ്റക്കാട്ട്, മുഹമ്മദലി മുതുകുനി, പി.വി.കെ അഷറഫ്, നൗഫൽ കോവുമ്മൽ, റഷീദ് കൊളാരി, മുരളീധരൻ സി.കെ, രജിസജേഷ്, രേഷ്മ ചെട്ട്യാംകണ്ടി, സുഹറഖാദർ , ഫൗസിയ മുത്തായം എന്നിവർ നേതൃത്വം നൽകി
മൂടാടിയിൽ യു.ഡി.എഫ് “കുറ്റവിചാരണ യാത്ര” നടത്തി.
Oct 27, 2025, 2:32 pm GMT+0000
payyolionline.in
പിഎം ശ്രീ വിവാദം; എതിർപ്പ് കടുപ്പിക്കാൻ സംഘടനകൾ, സംസ്ഥാനത്ത് ബുധനാഴ്ച്ച യുഡിഎ ..
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 28 ചൊവ്വാഴ്ച പ്രവർത്തിക്കുന ..
