എസ്24 അള്‍ട്ര 79,999 രൂപയ്ക്ക്, ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍;ചില ഡീലുകള്‍ ഇതാ

news image
Jul 31, 2025, 2:51 pm GMT+0000 payyolionline.in

1,34,999 രൂപ എംആര്‍പിയുള്ള സാംസങ് ഗ്യാലക്സി എസ്24 അള്‍ട്രാ സ്മാര്‍ട്ട്‌ഫോണ്‍ 79,999 രൂപയ്ക്ക് വില്‍ക്കുന്നതുൾപ്പെടെ, വിവിധ തരം ഉല്‍പ്പന്നങ്ങള്‍ക്ക് കിഴിവുകളുമായി ജൂലൈ 31, ഉച്ചക്ക് 12 മണി മുതല്‍ ആരംഭിക്കുകയാണ് ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ 2025.പ്രൈം അംഗങ്ങള്‍ക്ക് ജൂലൈ 30ന് രാത്രി 12 മണിക്ക് ഷോപ്പിങ് ആരംഭിക്കാം. ഷോപ്പിങ് ഫെസ്റ്റിവല്‍ എന്ന് അവസാനിക്കും എന്ന് അറിയിച്ചിട്ടില്ല. പല ദിവസങ്ങള്‍ നീണ്ടേക്കാം. വില വര്‍ദ്ധനയുടെ പ്രശ്‌നങ്ങള്‍ നേരിടുന്ന ഈ കാലത്ത് വിലക്കുറവ് നല്‍കുന്ന വില്‍പ്പനാ മേളകളിലെ ഓഫറുകളിലേക്ക് ഉപയോക്താക്കള്‍ ഉറ്റുനോക്കുന്നതില്‍ അത്ഭുതമില്ല.
മുന്നൊരുക്കത്തിന് വിഷ്‌ലിസ്റ്റ് അല്‍പ്പം മുന്നൊരുക്കം നിങ്ങള്‍ക്ക് വളരെ നല്ല ഡീലുകള്‍ എത്തിപ്പിടിക്കാന്‍ സഹായിച്ചേക്കാം. അതിന് ആദ്യമായി ചെയ്യേണ്ടത് നിങ്ങളുടെ ആമസോണ്‍ അക്കൗണ്ടില്‍ ഒരു വിഷ്‌ലിസ്റ്റ് ഉണ്ടാക്കിയിടുക എന്നതാണ്. വാങ്ങാന്‍ ആഗ്രഹിക്കുന്ന സാധനങ്ങള്‍ ഇതില്‍ ചേര്‍ക്കുക. വില കുറയുമ്പോള്‍ ആമസോണ്‍ അലേര്‍ട്ട് ലഭിച്ചേക്കും. പല ഉല്‍പ്പന്നങ്ങളുടെയും പരിമിത എണ്ണം മാത്രമായിരിക്കാം കുറഞ്ഞ വിലയ്ക്ക് വില്‍ക്കുക. ആമസോണ്‍ പ്രൈം അംഗമാണെങ്കില്‍ ഓഫറുകള്‍ വരുമ്പോള്‍ നിങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും.

മറ്റൊരു കാര്യം വില താരതമ്യം ചെയ്യുക എന്നതാണ്. അതിനു ശേഷം ബണ്ടില്‍ഡ് ഓഫറുകള്‍ പരിശോധിക്കുക. ഒരു ഉല്‍പ്പന്നത്തിനു നല്‍കേണ്ടിവരുന്ന വിലയേക്കാള്‍ കുറവായിരിക്കും ഒന്നിലേറെ വസ്തുക്കള്‍ വാങ്ങുമ്പോള്‍ ആ ഒരെണ്ണത്തിന് നല്‍കേണ്ടത്. കൂട്ടുമാരുമായി യോജിച്ചും ഇത്തരം ബണ്ടില്‍ഡ് ഓഫറുകള്‍ വാങ്ങാം.

മിക്കവര്‍ക്കും ഗുണംചെയ്യുന്ന മറ്റൊന്ന് ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള വാങ്ങലാണ്. ഡിസ്‌കൗണ്ട് വിലയ്ക്കു ശേഷവും ചില കാര്‍ഡുകള്‍ ഉപയോഗിച്ചു വാങ്ങിയാല്‍ അധിക ഇളവ് ലഭിക്കും.

മറ്റൊന്ന് എക്‌സ്‌ചേഞ്ച് ഓഫറുകളാണ്. എക്‌സ്‌ചേഞ്ച് ഓഫറുള്ള ഉല്‍പ്പന്നങ്ങള്‍ നോക്കി വാങ്ങിയാല്‍ അതുവഴി പണം ലാഭിക്കാം. മറ്റ് പല ഓഫറുകളും പ്രൊഡക്ട് പേജില്‍ ഉണ്ടായിരിക്കും. അവ പ്രയോജനപ്പെടുത്താനായാല്‍, പേജില്‍ നല്‍കിയിരിക്കുന്ന ഡിസ്‌കൗണ്ട് വിലക്കപ്പുറത്തും കിഴിവ് നേടാം.

ശ്രദ്ധിക്കുക. പ്രൊഡക്ട് റേറ്റിങും അതോടൊപ്പം സെല്ലര്‍ റേറ്റിങും പരിശോധിച്ച ശേഷം വാങ്ങുന്ന കാര്യം മറക്കരുത്. മോശം അനുഭവം ഉണ്ടായെന്ന് കസ്റ്റമര്‍മാര്‍ പറയുന്ന സെല്ലര്‍മാരെ അവഗണിക്കുന്നതായിരിക്കും പൊതുവെ ബുദ്ധിപരം. ഇവിടെ നല്‍കുന്നത് മിക്ക ഫോണുകളുടെയും തുടക്ക വേരിയന്റിന്റെ ലിങ്കുകള്‍ ആയിരിക്കും.

ചില സ്മാര്‍ട്ട്‌ഫോണ്‍ ഡീലുകള്‍ മാത്രം പരിശോധിക്കാം:
ഇപ്പോള്‍ വാങ്ങാന്‍ സാധിക്കുന്ന മികച്ച പ്രീമിയം ഫോണുകളിലൊന്നായ സാംസങ് ഗ്യാലക്‌സി എസ് 24 അള്‍ട്രാ ഇതെഴുതുന്ന സമയത്ത് വില്‍ക്കുന്നത് 81,999 രൂപയ്ക്കാണ്. സെയിലില്‍ വില 79,999 രൂപ വരെ കുറയും. കൂടാതെ മറ്റ് ആനുകൂല്ല്യങ്ങളും ഉണ്ടാകും.എല്ലാ ഫീച്ചറുകളും നേരിട്ടു വിലയിരുത്താം.ഒരു തലമുറ പഴക്കമുള്ള ഐഫോണ്‍ 15ന്റെ ഡിസ്‌കൗണ്ട് വില 58,249 രൂപ ആയിരിക്കും. എംആര്‍പി 69,900 രൂപ. ഇതെഴുതുന്ന സമയത്ത് വില്‍ക്കുന്ന ഡിസ്‌കൗണ്ട് പ്രൈസ് 61,400 രൂപ.നേരിട്ട് വിലയിരുത്തിയ ശേഷം പരിഗണിക്കാം.
ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും കപ്പാസിറ്റിയുള്ള ബാറ്ററി (7300 എംഎഎച്ച്) അടങ്ങുന്ന ഫോണ്‍ എന്ന വിവരണവുമായി വില്‍ക്കുന്ന ഐക്യൂ സെഡ്10 5ജിക്ക് ഓഫര്‍ സമയത്ത് 17,499 രൂപ വരെ വില കുറയാം. എംആര്‍പി 23,499 രൂപ. ഇതെഴുതുന്ന സമയത്തെ വില 21,998 രൂപ. നേരിട്ടു വിലയിരുത്തിയ ശേഷം പരിഗണിക്കാം.വണ്‍പ്ലസ് നോര്‍ഡ് സിഇ 5ജി 22,999 രൂപയ്ക്ക്. എംആര്‍പി 24,999 രൂപയുള്ള വണ്‍പ്ലസ് നോര്‍ഡ് സിഇ 5 ഇതെഴുതുന്ന സമയത്ത് വില്‍ക്കുന്നത് 24,998 രൂപയ്ക്കാണ്. 7100എംഎഎച്ച് ബാറ്ററി. നേരിട്ടു വിലയിരുത്തിയ ശേഷം പരിഗണിക്കാം.
വണ്‍പ്ലസ് 13ആര്‍ 36,999 രൂപയ്ക്ക്. എംആര്‍പി 44,999 രൂപയുള്ള വണ്‍പ്ലസ് 13ആര്‍ ഇതെഴുതുന്ന സമയത്ത് വില്‍ക്കുന്നത് 42,997 രൂപയക്കാണ്. നേരിട്ടു വിലയിരുത്തിയ ശേഷം പരിഗണിക്കാം.
(ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ ആരംഭിക്കുന്നതിനു മുമ്പ് തയാറാക്കിയ ലിസ്റ്റ്.)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe