എസ്‌.എസ്‌.കെ സംരക്ഷണത്തിനും കേന്ദ്രത്തിന്റെ പ്രതികാര നയങ്ങൾക്ക് എതിരെയും പയ്യോളിയില്‍ കെ.എസ്‌.ടി.എയുടെ പ്രതിഷേധ ധർണ്ണ

news image
Jun 20, 2025, 1:31 pm GMT+0000 payyolionline.in

പയ്യോളി :  എസ്.എസ് കെയെ സംരക്ഷിക്കുക, കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ പ്രതികാര നടപടികൾ അവസാനിപ്പിക്കുക, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഫണ്ടുകൾ സമയബന്ധിതമായി അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കെ.എസ്.ടി.എ മേലടി സബ്ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ ധർണ്ണ കെ.എസ് ടി എ ജില്ലാ ജോയിൻ സെക്രട്ടറി അനുരാജ് വി ഉദ്ഘാടനം ചെയ്തു .

കെ.എസ് ടി.എ മേലടി സബ് ജില്ലാ സെക്രട്ടറി അനീഷ് പി സ്വാഗതം പറഞ്ഞു. സബ്ജില്ല പ്രസിഡണ്ട് രമേശൻ പി അധ്യക്ഷം വഹിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് ജില്ലാ എക്സിക്യുട്ടീവ് എസ്.കെ ശ്രീലേഷ്, മേലടി ബി.പി സി രാഹുൽ എം.കെ ,കെ.ആർ ടി. സെക്രട്ടറി ദൃശ്യ ടി എന്നിവർ സംസാരിച്ചു. നജിയ കെ നന്ദി രേഖപ്പെടുത്തി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe