പയ്യോളി: പയ്യോളിയിലെയും പരിസര പ്രദേശങ്ങളിലെയും കായികപ്രേമികളുടെയും മാരത്തോൺ സംഘാടകരുടെയും കൂട്ടായ്മയായ ‘പയ്യോളി റണ്ണേഴ്സ് ക്ലബ്ബിന്റെ’ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. അയനിക്കാട് വെസ്റ്റ് യു.പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് പയ്യോളി നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹയറുന്നിസ എം ഉദ്ഘാടനം ചെയ്തു.
സിജിലേഷ് സി.കെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് നിഷാന്ത് കെ.വി, പ്രേമൻ പി.കെ, സുമേഷ് പൊയിൽ, പ്രേംജിത്ത് മാസ്റ്റർ ജിത്തു, രാജേഷ് എം.ടി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
