എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം ശനിയാഴ്ച പൂർത്തിയാകും. 72 ക്യാമ്പുകളിലായി 38,42,910 ഉത്തര കടലാസുകളാണ് മൂല്യനിർണയം നടത്തുന്നത്.
രണ്ട് ഘട്ടങ്ങളിലായാണ് മൂല്യനിർണയം. മെയ് മൂന്നാം വാരത്തിന് ഉള്ളിൽ ഫലം പ്രസിദ്ധീകരിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അതിന് മുന്നേ ഫലം പ്രസിദ്ധീകരിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.