സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കുകയാണ്. വൈകീട്ട് മൂന്ന് മണിക്ക് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. തിരുവനന്തപുരത്തെ പിആർഡി ചേംബറിൽ വച്ചായിരിക്കും ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരിക്കുന്ന ആ പ്രഖ്യാപനം ഉണ്ടാവുക. ഇന്ത്യ-പാക് സംഘർഷത്തിന് ഇടയിലാണ് ഇക്കുറി ഫലപ്രഖ്യാപനം വരുന്നത്
കഴിഞ്ഞ വർഷം മെയ് എട്ടിനായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഏതാണ്ട് അതിനോട് ചേർന്ന തീയതിയിൽ തന്നെ ഇക്കുറിയും ഫലപ്രഖ്യാപനം നടത്താൻ സർക്കാരിന് സാധിച്ചു. മാർച്ച് മൂന്നിനാണ് സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ ആരംഭിച്ചത്. മാർച്ച് 26നാണ് പരീക്ഷകൾ അവസാനിച്ചത്. എസ്എസ്എൽസിക്ക് മലയാളം ഒന്നാം പാർട്ട് പരീക്ഷയായിരുന്നു ആദ്യ ദിനത്തിൽ നടന്നത്. കർശന സുരക്ഷയോടെ ആയിരുന്നു പരീക്ഷകൾ അവസാനിച്ചത്.
വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപനം നടത്തി കഴിഞ്ഞാൽ നാല് മണി മുതൽ പരീക്ഷാഫലം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മൊബൈൽ ആപ്പായ പിആർഡി ലൈവിലും വിവിധ വെബ് സൈറ്റുകളിലും ലഭിക്കും. https://pareekshabhavan.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയുൾപ്പെടെ പരീക്ഷാഫലം തത്സമയം അറിയാൻ സാധിക്കും. ഇത് കൂടാതെ ഏഴോളം മറ്റ് വെബ്സൈറ്റുകളിലും ഫലം ലഭ്യമാണ്. അതിൽ https://pareekshabhavan.kerala.gov.in, https://kbpe.kerala.gov.in, https://results.digilocker.kerala.gov.in, https://ssloexam.kerala.gov.in, https://prd.kerala.gov.in, https://results.kerala.gov.in, https://examresults.kerala.gov.in, https://results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും പിആർഡിയുടെ ആപ്പിളും എസ്എസ്എൽസി ഫലം ലഭ്യമാവും.