കൊയിലാണ്ടി: പുരോഗമന കാലത്തിന് ചേരാത്ത തരത്തിൽ പ്രാകൃത ആശയങ്ങളും പ്രവർത്തന ശൈലി യും പ്രാവർത്തികമാക്കുന്ന എസ്എഫ്ഐയെ നിരോധിക്കേണ്ട കാലം അതിക്രമിച്ചു എന്ന് കെപിസിസി വൈസ് പ്രസിഡണ്ട് അഡ്വ ടി സിദ്ധിക്ക് പറഞ്ഞു. കൊയിലാണ്ടി നോർത്ത്-സൗത്ത് മണ്ഡലങ്ങൾ സംയുക്തമായി സംഘടിപ്പിച്ച അക്രമ വിരുദ്ധ സദസ്സ് മാനിഷാദ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രജീഷ് വെങ്ങളത്ത് കണ്ടി അധ്യക്ഷത വഹിച്ചു. അരുൺ മണമൽ സ്വാഗതം പറഞ്ഞു. ഇടതു ചിന്തകനും ആക്ടിവിസ്റ്റും ആയ എൻ വി ബാലകൃഷ്ണൻ, കരുണൻ മാസ്റ്റർ, രത്നവല്ലി ടീച്ചർ, നാണു മാസ്റ്റർ, മുരളീധരൻ തോറോത്ത്, രാജേഷ് കീഴരിയൂർ, വി വി സുധാകരൻ, വി.ടി സുരേന്ദ്രൻ, ജെറിൽ ബോസ്, നടെരി ഭാസ്കരൻ, തൻഹീർ കൊല്ലം, മനോജ് പയറ്റുവളപ്പിൽ, റീന കെ വി, ശ്രീജാ റാണി, ശ്രീജു പയറ്റ് വളപ്പിൽ, നാണി, സുമതി, ലാലിഷ, ഷഹനാസ് , സന്തോഷ് കുമാർ പി വി, വിജയൻ കുന്നോത്ത്, ബജീഷ് തരംഗിണി, പാഞ്ഞാട്ട് ഉണ്ണികൃഷ്ണൻ, തുടങ്ങിയവർ പ്രസംഗിച്ചു.