എളാട്ടേരി അരുൺ ലൈബ്രറിയും എൽ.പി. സ്കൂളും സംയുക്തമായി വായനദിനം ആചരിച്ചു

news image
Jun 19, 2026, 11:15 am GMT+0000 payyolionline.in

കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെയും എളാട്ടേരി എൽ.പി. സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വായനദിനാചരണം സംഘടിപ്പിച്ചു. സ്കൂൾ പി.ടി.എ. പ്രസിഡന്റ് ശബ്നരാജൻ അധ്യക്ഷത വഹിച്ച ചടങ്ങ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഇ. നാരായണൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

വായനദിനാചരണത്തിന്റെ ഭാഗമായി ലൈബ്രറി പ്രവർത്തനങ്ങളുടെ വിശദീകരണവും കുട്ടികൾക്കായി പ്രത്യേക പുസ്തക പരിചയപ്പെടുത്തലും ചടങ്ങിനോടനുബന്ധിച്ച് നടന്നു.

സ്കൂൾ ഹെഡ്മാസ്റ്റർ കെ. സുമ ദാസ്‌ , അരുൺ ലൈബ്രറി പ്രസിഡന്റ് എൻ.എം. നാരായണൻ, വനിതാവേദി പ്രസിഡന്റ് കെ. റീന എന്നിവർ ചടങ്ങിൽ സംസാരിച്ചു. അധ്യാപകരായ റിബിൻ രാജ്, രമ്യ, സുകൃതി, പ്രമുഖ ഗ്രന്ഥശാലാ പ്രവർത്തകരായ പി.കെ. ശങ്കരൻ, ടി.എം. ഷീജ, കെ.എം. ബാലകൃഷ്ണൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe