എലിസബത്തിനും ‘ചെകുത്താനു’മെതിരെ പൊലീസില്‍ പരാതിയുമായി ബാല

news image
Mar 15, 2025, 3:21 pm GMT+0000 payyolionline.in

കൊച്ചി: മുൻ പങ്കാളി എലിസബത്തിനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി നടൻ ബാല. എലിസബത്ത് സമൂഹ മാധ്യമങ്ങൾ വഴി തന്നെ തുടർച്ചയായി അപമാനിക്കുന്നുവെന്നാണ് ആരോപണം. എലിസബത്തിനെതിരെയും യൂട്യൂബർ അജു അലക്സിനെതിരെയും ബാലയുടെ ഭാര്യ കോകിലയും പരാതി നൽകി.മുന്‍ പങ്കാളി എലിസബത്ത്, യൂട്യൂബർ അജു അലക്സ് എന്നിവർക്കെതിരെ  ഗുരുതര ആരോപണങ്ങളുമായാണ് നടന്‍ ബാലയും ഭാര്യ കോകിലയും പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

വെബ് സിരീസ് പോലെ വീഡിയോകൾ നിർമ്മിച്ച്  തന്റെ കുടുംബത്തെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം ഭീഷണി കോൾ വന്നുവെന്നും ഇതിൽ ചെകുത്താൻ എന്ന പേരില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളില്‍ കോണ്ടെന്‍റ് ക്രിയേറ്റര്‍ ആയ അജു അലക്സിന് 50 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടതായും ബാല പറഞ്ഞു.മുൻ ഭാര്യ അമൃത സുരേഷും ഗൂഢാലോചനയ്ക്ക് പിന്നിലുണ്ടെന്നും കോകിലയുടെ പരാതിയിൽ പറയുന്നു. നിരന്തരം അപവാദ പ്രചരണം നടത്തുകയാണെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനകൾ നടത്തിയതായും കോകില ആരോപിച്ചു. മാധ്യമങ്ങളോടെ പ്രതികരിക്കവെ കോകില പൊട്ടികരഞ്ഞു. 2019 ൽ ഗായിക അമൃത സുരേഷുമായി ദാമ്പത്യബന്ധം വേർപ്പെടുത്തിയ ബാല രണ്ടു വർഷത്തിലധികം തൃശൂർ സ്വദേശിനി എലിസബത്തും ഒരുമിച്ച് കഴിഞ്ഞിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ബന്ധുവായ കോകിലയെ ബാല വിവാഹം ചെയ്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe