കോഴിക്കോട്: എലത്തൂർ ചെട്ടിക്കുള കൊട്ടേടത്ത് ബസാറിൽ പഞ്ചിംഗ് സ്റ്റേഷനു സമീപം ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു. പൊയിൽക്കാവ് ചാത്തനാടത്ത് ബൈജുവിൻ്റെ ഭാര്യ ഷിൽജ (40) ആണ് മരണമടഞ്ഞത്. ഒപ്പമുണ്ടായിരുന്ന ബൈജുവിന് പരിക്കേറ്റു.
വെസ്റ്റ്ഹിൽ ചുങ്കം ആനുഫ്സ് റൂമാകെയർ ക്ലിനിക്കിലെ ലാബ് ടെക്നീഷ്യനാണ് ഷിൽ ജ. രാത്രി 7.30 ഓടെയായിരുന്നു സംഭവം. അപകടത്തിൽ ഷിൽജ ലോറിക്കടിയിൽപ്പെടുകയായിരുന്നു. അപകടത്തെ തുടർന്ന് പോലീസ് സമയത്തെത്തിയില്ലെന്ന് ആരോപിച്ച് നാട്ടുകാർ പോലീസ് വാഹനം തടഞ്ഞിരുന്നു.മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മക്കൾ: അവന്തിക (11) അലൻ (9) പൊയിൽക്കാവ് യു.പി. സ്കൂൾ വിദ്യാർത്ഥികൾ.
ബൈജു ഇതേ ക്ലിനിക്കിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുകയാണ്.
എലത്തൂരിൽ ലോറി ബൈക്കിലിടിച്ച് യുവതി മരിച്ചു
May 31, 2024, 5:09 pm GMT+0000
payyolionline.in
എയര്‍ ഇന്ത്യ ദില്ലി-സാൻഫ്രാൻസിസ്കോ വിമാനം 30 മണിക്കൂര്‍ വൈകി; വലഞ്ഞ് യാത്രക്ക ..
കുട്ടനാട്ടിൽ വെള്ളം കയറിയ വീട് വൃത്തിയാക്കാൻ പോയി; ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ച ..