കോട്ടയം ∙ എമ്പുരാൻ സിനിമയുടെ പേരിൽ ചേരി തിരിഞ്ഞു നടക്കുന്ന പോര് അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് നടൻ ഹരീഷ് പേരടി. കേരളത്തിന്റെ മതനിരപേക്ഷ മുഖത്തിന് കോട്ടം തട്ടുന്ന നടന്ന നടപടികൾ അവസാനിപ്പിക്കാൻ സർവകക്ഷി യോഗം വിളിക്കണമെന്നാണ് സമൂഹമാധ്യമ പോസ്റ്റിലൂടെ ഹരീഷ് ആവശ്യപ്പെടുന്നത്.
പോസ്റ്റിന്റെ പൂർണരൂപം: ‘‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രി പിണറായി സഖാവിന്. സഖാവേ, ഒരു കലാ സൃഷ്ടിയുടെ പേരിൽ സമാനതകളില്ലാത്ത രീതിയിൽ സമൂഹം രണ്ടായി നിന്ന് പോരാടുന്ന അപകടകരമായ ഒരു കാഴ്ച്ചയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെ തുടരുന്നത്. ഇതിന്റെ കാര്യകാരണങ്ങൾ വിശദീകരിക്കാനുള്ള സമയമല്ലിത് എന്ന് ഞാൻ കരുതുന്നു. ഇത് തുടർന്ന് പോകുന്നത് നമ്മൾ ഇത്രയും കാലം കാത്തുസൂക്ഷിച്ച നമ്മുടെ മത സൗഹാർദത്തിനും സാമൂഹിക സാംസ്കാരിക ജീവിതത്തിന്റെ നിലനിൽപ്പിനും കോട്ടം തട്ടുന്നതാണ്.
അതിനാൽ എത്രയും പെട്ടന്ന് ഇടതുപക്ഷത്തിന്റെയും ബിജെപിയുടെയും കോൺഗ്രസിന്റെയും മറ്റ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഒരു സർവകക്ഷി യോഗം വിളിച്ച് സമാധാനത്തിന്റെ സന്ദേശം മറ്റ് സംസ്ഥാനങ്ങൾക്കുകൂടി മാതൃകയാകുന്ന രീതിയിൽ ഉറക്കെ പ്രഖ്യാപിക്കേണ്ടതാണ്. ഒരു കലാകാരന്റെ സാമൂഹിക ഉത്തരവാദിത്തമാണ് ഇവിടെ രേഖപ്പെടു