എന്ത് കിട്ടിയാലും കൊണ്ട് ഫ്രിഡ്ജിൽ വയ്ക്കാറുണ്ടോ ? ഈ മൂന്ന് പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കാൻസർ പോലും വന്നേക്കാം

news image
May 6, 2025, 5:00 pm GMT+0000 payyolionline.in

ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ വളരെ കുറവാണ്. കാരണം ഇന്നത്തെ ജീവിതസാഹചര്യം വച്ച് അല്ല വീടുകളിലും അത് അത്യന്താപേക്ഷിതമാണ്. എന്ത് പച്ചക്കറി കിട്ടിയാലും ഓടി കൊണ്ടുപോയി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നമ്മുടെയൊക്കെ രീതി. കേടാകാതെയിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത് എങ്കിലും ഇതിന് പിന്നിലെ അപകടത്തെ കുറിച്ച് നിങ്ങൾക്കറിയാമോ ? അങ്ങനെ എല്ലാമൊന്നും ഫ്രിഡ്ജിൽ ഇങ്ങനെ വയ്ക്കരുത്. ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികളെക്കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് കിരൺ കുക്രേജ പറഞ്ഞ കാര്യങ്ങൾ ഒന്ന് നോക്കിയാലോ ?

തൊലി കളഞ്ഞതോ ഫ്രിഡ്ജിൽ സൂക്ഷിച്ചതോ ആയ വെളുത്തുള്ളി ഒരിക്കലും വാങ്ങരുത്. അവയിൽ എളുപ്പത്തിൽ പൂപ്പൽ പിടിക്കും, ഇത് കാൻസറിന് പോലും കാരണമാകും. എല്ലായ്പ്പോഴും ഫ്രഷ് വെളുത്തുള്ളി വാങ്ങുക, ഉപയോഗിക്കുന്നതിന് തൊട്ടുമുമ്പ് മാത്രം തൊലി കളയുക. മുറിയിലെ താപനിലയിൽ, നന്നായി വായുസഞ്ചാരമുള്ള സ്ഥലത്ത് വെളുത്തുള്ളി സൂക്ഷിക്കുക. ഫ്രിഡ്ജിൽ വയ്ക്കുന്നത് കൊണ്ട് വെളുത്തുള്ളി വേഗത്തിൽ മുളയ്ക്കും, ഇത് രുചിയും പോഷകവും കുറയ്ക്കും.

ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഉള്ളിയിലെ അന്നജം പഞ്ചസാരയായി മാറുന്നു, ഇത് പെട്ടെന്ന് കേടാകാൻ സാധ്യതയുള്ളതാക്കുന്നു. പകുതി മുറിച്ച ഉള്ളി ഫ്രിഡ്ജിൽ സൂക്ഷിക്കരുതെന്നും അവർ മുന്നറിയിപ്പ് നൽകി. ഒരു ഉള്ളി മുറിച്ചാൽ, അത് പരിസ്ഥിതിയിൽ നിന്ന് ബാക്ടീരിയകളെ ആഗിരണം ചെയ്യാൻ തുടങ്ങുകയും പിന്നീട് കഴിക്കുമ്പോൾ അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും.

തണുത്ത താപനിലയിൽ (~8°C-ൽ താഴെ) ഉരുളക്കിഴങ്ങ് സൂക്ഷിക്കുന്നത് അന്നജം പഞ്ചസാരയായി മാറുന്ന പ്രക്രിയയ്ക്ക് വിധേയമാകുമെന്ന് അവർ പറഞ്ഞു. വേവിച്ച ഉരുളക്കിഴങ്ങ് ഫ്രിഡ്‌ജിൽ സൂക്ഷിക്കരുത്. ചൂടാക്കിയ ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശേഷം വീണ്ടും ചൂടാക്കുമ്പോൾ കാർസിനോജനുകൾ നിർമിക്കും. ഇത് ശരീരത്തിനെ വളരെ ദോഷകരമായി ബാധിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe