എട്ടാം ക്ലാസിൽ 2,24,175 ഇ-ഗ്രേഡുകൾ: ഏറ്റവും അധികം പരാജയം ഹിന്ദിയിൽ

news image
Apr 7, 2025, 5:54 am GMT+0000 payyolionline.in

മിനിമം മാർക്ക് സമ്പ്രദായത്തെ തുടർന്ന് എട്ടാം ക്ലാസ് പരീക്ഷാഫലം വന്നപ്പോൾസംസ്ഥാനത്ത് 30ശതമാനം മാർക്ക് ലഭിക്കാത്ത 2,24,175 ഇ-ഗ്രേഡുകൾ. വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് 30 ശതമാനം ലഭിച്ചില്ലെങ്കിൽ E- ഗ്രേഡ് ആണ് നൽകുന്നത്.

സംസ്ഥാനത്തെ 2,541 സ്കൂളുകളിൽ നിന്ന് പുറത്തുവന്ന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ.
പരാജയപ്പെട്ട വിദ്യാർത്ഥകൾക്കായി ഏപ്രിൽ അവസാനത്തിൽ വിവിധ വിഷയങ്ങളിൽ 2,24,175 സേ- പരീക്ഷ നടത്തും. 595 സ്‌കൂളിൽ നിന്നും പരീക്ഷാ ഫലം സംബന്ധിച്ച വിവരം ഇനി ലഭ്യമാകാനുണ്ട്.

ഏറ്റവും കൂടുതൽ വിഷയങ്ങൾക്ക് പരാജയം ഉണ്ടായത് (ഇ -ഗ്രേഡ്) വയനാട് ജില്ലയിലാണ്. 6.3 ശതമാനം പരാജയം. ഏറ്റവും കുറവ് വിഷയങ്ങൾക്ക് പരാജയം ഉണ്ടായത് (ഇ-ഗ്രേഡ് ) ലഭിച്ചിരിക്കുന്നത് കൊല്ലം ജില്ലയിലാണ്. 4.2 ശതമാനം. ഏറ്റവും കൂടുതൽ കുട്ടികൾ പരാജയപ്പെട്ടത് ഹിന്ദിയിലാണ്. 42810 പേർക്ക് ഹിന്ദിയിൽ ഇ-ഗ്രേഡ് ലഭിച്ചു.

ഏറ്റവും കുറവ് കുട്ടികൾക്ക് ഇ ഗ്രേഡ് ലഭിച്ചത് ഇംഗ്ലീഷിനാണ്. 24,192 പേർ ഇംഗ്ലീഷിൽ പരാജയപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe