എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാനുള്ള ചാര്‍ജ് വര്‍ധിപ്പിച്ച് ആര്‍ബിഐ. മാസം അഞ്ച് തവണയില്‍ കൂടുതല്‍ എടിഎമ്മില്‍നിന്ന് പണം പിന്‍വലിച്ചാല്‍ 23 രൂപ നല്‍കണം.നേരത്തെ ഇത് 21 രൂപയായിരുന്നു. മെയ് ഒന്നു മുതലാണ് വര്‍ധന പ്രാബല്യത്തില്‍ വരുന്നത്.
ഉപഭോക്താക്കള്‍ക്ക് സ്വന്തം ബാങ്കിന്‍റെ എടിഎമ്മുകളില്‍ നിന്ന് പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകള്‍ (സാമ്ബത്തികവും സാമ്ബത്തികേതരവും) തുടര്‍ന്നും ലഭിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ മെട്രോ നഗരങ്ങളില്‍ മൂന്നും മെട്രോ ഇതര പ്രദേശങ്ങളില്‍ അഞ്ചും സൗജന്യ ഇടപാടുകള്‍ നടത്താം.