എഞ്ചിനീയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുളള പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ

news image
Apr 20, 2025, 9:02 am GMT+0000 payyolionline.in

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിങ്, ഫാർമസി കോഴ്‌സിലേക്കുളള കമ്പ്യൂട്ടർ അധിഷ്ഠിത (സി.ബി.ടി) പരീക്ഷ ഏപ്രിൽ 23 മുതൽ 29 വരെയുള്ള തീയതികളിൽ നടക്കും. ഏപ്രിൽ 23 മുതൽ 29 വരെയുള്ള തീയതികളിൽ മറ്റ് പ്രവേശന പരീക്ഷകളിൽ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളിൽ മാറ്റം ആവശ്യപ്പെട്ട് ഇ-മെയിൽ മുഖേനയോ, നേരിട്ടോ ഏപ്രിൽ 18ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിച്ചിട്ടുള്ളവർക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാർഡ് www.cee.kerala.gov.in ൽ ലഭ്യമാക്കിയിട്ടുണ്ട്.

ഭേദഗതി വരുത്തിയ അഡ്മിറ്റ് കാർഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവർ ‘centre change complaint’ എന്ന വിഷയം പരാമർശിച്ച് ഏപ്രിൽ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമർശിക്കാത്തതും ഏപ്രിൽ 20ന് വൈകീട്ട് അഞ്ചിന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോൺ: 04712525300

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe