എക്സ് സീരീസിലെ വമ്പന്മാർക്കിടയിലേക്ക് ഒരു കുഞ്ഞനിയൻ എത്തുന്നു: കോംപാക്ട് ഫോണായ X 200 FE ഇന്ത്യയിൽ അവതരിപ്പിച്ച് വിവോ

news image
Jul 24, 2025, 7:48 am GMT+0000 payyolionline.in

കോംപാക്ട് ഫോണുകളിൽ വൺപ്ലസ് 13 എസിന് വെല്ലുവിളി ഉയർത്തി വിവോ. പുതിയ എക്സ് 200 എഫ് ഇ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. നിലവിൽ പ്രീ-ഓർഡർചെയ്യാൻ കഴിയുന്ന ഫോൺ ജൂലൈ 23 മുതൽ ഫ്ലിപ്കാർട്ട് വഴിയും വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോറിലൂടെയും വാങ്ങാൻ സാധിക്കും. ഇന്ത്യക്കാർ നാളുകളായി കാത്തിരിക്കുന്ന ഒരു സെഗ്മെന്റാണ് കോംപാക്ട് പ്രീമിയം ഫോണുകൾ. വൺപ്ലസ് 13 എസാണ് ഈ കാറ്റഗറിയിൽ ഈ വർഷം ആദ്യമെത്തിയ ഫോൺ.

120Hz റിഫ്രഷ് റേറ്റും 1.5K റെസല്യൂഷനുമുള്ള, കയ്യിലൊതുങ്ങുന്ന 6.31 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. മീഡിയടെകിന്‍റെ ഡൈമെൻസിറ്റി 9300+ പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 16GB വരെയുള്ള LPDDR5X റാം, UFS 3.1 സ്റ്റോറേജ് എന്നിവയിൽ പ്രവർത്തിക്കുന്ന ഫോണിന്‍റെ ഒഎസ് ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15 ആണ്.കാമറാ പെർഫോമൻസിന്‍റെ കാര്യത്തിൽ വിവോയുടെ എക്സ് സീരീസ് എത്രത്തോളം ‘സീരിയസ്’ ആണെന്ന് എല്ലാവർക്കുമറിയാം. അതിനാൽ ഈ കുഞ്ഞൻ ഫോണിലും കാമറപ്രേമികളെ ആവേശത്തിലാക്കുന്ന ഫീച്ചറുകളാണ് ഒരുക്കി വച്ചിരിക്കുന്നത്. പ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50-മെഗാപിക്സൽ സോണി IMX921 പ്രൈമറി സെൻസർ, 3x ഒപ്റ്റിക്കൽ സൂമും OIS ഉം വാഗ്ദാനം ചെയ്യുന്ന 50-മെഗാപിക്സൽ സോണി IMX882 പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് എന്നിവ കൂടാതെ 8-മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ ഉൾപ്പെടുന്ന ട്രിപ്പിൾ കാമറ സെറ്റപ്പാണ് ഒരുക്കിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50-മെഗാപിക്സൽ മുൻ ക്യാമറയുമുണ്ട്.

കുഞ്ഞൻ ഫോൺ ആണെങ്കിലും വമ്പൻ ബാറ്ററിയാണ് x 200 fe യിൽ ഉള്ളത്. 90W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,500mAh ബാറ്ററിയാണ് ഈ സ്മാർട്ട്‌ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ പൊടി, ജല പ്രതിരോധത്തിനുള്ള IP68, IP69 റേറ്റിംഗുകൾ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ, എൻ എഫ് സി, നിരവധി എ ഐ ഫീച്ചറുകൾ എന്നിവയും ഫോണിനുണ്ട്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് ₹54,999 വിലയും, 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള മോഡലിന് ₹59,999 വിലയുമാണ് വരുന്നത്. ആംബർ യെല്ലോ, ഫ്രോസ്റ്റ് ബ്ലൂ, ലക്സ് ഗ്രേ എന്നീ നിറങ്ങളിൽ ലഭ്യമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe