ദില്ലി: എഎപി എംപി സഞ്ജയ് സിംഗിന്റെ ദില്ലിയിലെ വീട്ടിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ദില്ലി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. എക്സൈസ് നയവുമായി ബന്ധപ്പെട്ട കേസിൽ എഎപി നേതാവും ദില്ലി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്ന ദിവസമാണ് സിംഗിന്റെ വസതിയിൽ റെയ്ഡ് നടക്കുന്നത്. രാവിലെ ഏഴ് മണിയോടെയാണ് ഇഡി സംഘം സിംഗിന്റെ വസതിയില്‍ എത്തിയത്. നേരത്തെ സിംഗിന്റെ അടുത്ത അനുയായി അജിത് ത്യാഗിയുടെയും മദ്യ നയത്തില്‍ നിന്ന് നേട്ടമുണ്ടാക്കിയ കരാറുകാരുടെയും ബിസിനസുകാരുടെയും വീടുകളും ഓഫീസുകളും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു.2020ൽ മദ്യശാലകള്‍ക്കും വ്യാപാരികൾക്കും ലൈസൻസ് നൽകാനുള്ള ദില്ലി സർക്കാരിന്റെ തീരുമാനത്തിൽ സഞ്ജയ് സിംഗിനും പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കി, അഴിമതി വിരുദ്ധ നിയമങ്ങൾ ലംഘിച്ചു എന്നിങ്ങനെയാണ് ആരോപണങ്ങള്‍. ഇതേ കേസില്‍ എഎപി നേതാവ് മനീഷ് സിസോദിയ ജയിലിലാണ്. എഎപി നേതാക്കളെ കള്ളക്കേസ് ചുമത്തി ബിജെപി ജയിലില്‍ അടയ്ക്കുകയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നേരത്തെ ആരോപിച്ചിരുന്നു. സിസോദിയയുടെ ജാമാപേക്ഷ കോടതി പരിഗണിക്കുന്ന ദിവസമാണ് എംപിയുടെ വീട്ടിലെ റെയ്ഡ്.
- Home
- Latest News
- എഎപി എംപി സഞ്ജയ് സിംഗിന്റെ വസതിയില്‍ ഇഡി റെയ്ഡ്
എഎപി എംപി സഞ്ജയ് സിംഗിന്റെ വസതിയില്‍ ഇഡി റെയ്ഡ്
Share the news :
Oct 4, 2023, 3:27 am GMT+0000
payyolionline.in
രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ മത്സരിക്കുന്നതിനെ എതിര്‍ക്കില്ലെന്ന് സിപിഐ ..
കരുവന്നൂരിൽ അംഗപരിമിതനായ നിക്ഷേപകൻ ചികിത്സക്ക് പണം കിട്ടാതെ മരിച്ചു; ബാങ്കിലു ..
Related storeis
ഷവർമ പാക്കറ്റിൽ തീയതിയും സമയവും: നിർദേശം കർശനമായി പാലിക്കണം -ഹൈകോടതി
Dec 4, 2024, 5:41 pm GMT+0000
വന്ദേ ഭാരത് വഴിയിൽ കുടുങ്ങിയത് മൂന്ന് മണിക്കൂറിലധികം; പുതിയ എൻജിൻ ഘ...
Dec 4, 2024, 5:17 pm GMT+0000
‘ശബരിമല – പൊലീസ് ഗൈഡ്’; ശബരിമലയുമായി ബന്ധപ്പെട്ട്...
Dec 4, 2024, 4:08 pm GMT+0000
കുടങ്ങിക്കിടന്ന വന്ദേ ഭാരത് ട്രെയിൻ മണിക്കൂറുകൾക്കുശേഷം ഷൊർണൂർ റെയി...
Dec 4, 2024, 3:48 pm GMT+0000
ലക്ഷങ്ങളുടെ നഷ്ടം; ചെന്നിത്തല പാടശേഖരങ്ങളിൽ മടവീഴ്ച്ച
Dec 4, 2024, 3:08 pm GMT+0000
വൈദ്യുതി വാഹന ചാർജിങ് സ്റ്റേഷനുകള്‍ നവീകരിക്കാൻ പദ്ധതി- കെ. കൃഷ്ണന്...
Dec 4, 2024, 2:39 pm GMT+0000
More from this section
കൊടകര കുഴൽപ്പണക്കേസ്; തിരൂർ സതീഷിന്റെ രഹസ്യ മൊഴിയെടുക്കാൻ കോടതിയുടെ...
Dec 4, 2024, 1:08 pm GMT+0000
ആവശ്യം അംഗീകരിച്ചു; നവീൻ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേ...
Dec 4, 2024, 12:56 pm GMT+0000
പുതിയ എംഎൽഎമാർക്ക് നീല ട്രോളി ബാഗിൽ ഉപഹാരം നൽകി സ്പീക്കർ; ബാഗില്‍ ഭ...
Dec 4, 2024, 12:42 pm GMT+0000
സാങ്കേതിക പ്രശ്നം; പ്രോബ-3 വിക്ഷേപണം മാറ്റി
Dec 4, 2024, 12:21 pm GMT+0000
ആന എഴുന്നള്ളിപ്പില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈകോടതി: മതത്തിന്റെ പേരില...
Dec 4, 2024, 10:47 am GMT+0000
സന്ദീപ് വാര്യര്‍ക്ക് കെ.പി.സി.സിയിൽ ഉജ്ജ്വല സ്വീകരണം; ‘ഈ അവസരം പൊതു...
Dec 4, 2024, 10:45 am GMT+0000
നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; നിലവിൽ മഞ്ജുഷ അവധിയ...
Dec 4, 2024, 10:13 am GMT+0000
ശബരിമലയിൽ പ്രതിഷേധങ്ങളും സമരങ്ങളും വിലക്കി ഹൈക്കോടതി
Dec 4, 2024, 10:05 am GMT+0000
ഫെയ്ൻജൽ ചുഴലിക്കാറ്റ് ദുരന്തം; സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയര...
Dec 4, 2024, 9:22 am GMT+0000
പൂജ ബമ്പർ ഒന്നാം സമ്മാനം കായംകുളത്ത് വിറ്റ ടിക്കറ്റിന്
Dec 4, 2024, 9:19 am GMT+0000
‘പുരുഷന്മാർക്കും ആർത്തവമുണ്ടായെങ്കിൽ എന്നാഗ്രഹിച്ചു പോവുന്നു‘, വനി...
Dec 4, 2024, 9:00 am GMT+0000
വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 11 പേർക്ക് പരിക്ക്
Dec 4, 2024, 8:17 am GMT+0000
പഴക്കമുള്ള ആധാർ പുതുക്കാനുള്ള അവസരം: ഓൺലൈൻ സൗജന്യ സേവനം ഡിസംബർ 14 വരെ
Dec 4, 2024, 8:12 am GMT+0000
സയൻസിനും സോഷ്യലിനും രണ്ട് പരീക്ഷകൾ; സിബിഎസ്ഇ പാഠ്യപദ്ധതിയിൽ പുതിയ ...
Dec 4, 2024, 7:48 am GMT+0000
രാഹുൽ മാങ്കൂട്ടത്തിലും യു.ആർ. പ്രദീപും എം.എൽ.എമാരായി സത്യപ്രതിജ്ഞ ച...
Dec 4, 2024, 6:54 am GMT+0000