എം.വി ജയരാജൻ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തുടരും

news image
Feb 3, 2025, 7:13 am GMT+0000 payyolionline.in

കണ്ണൂർ: സി.പി.എമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. പുതിയ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു. എം.വി നികേഷ് കുമാറും സി.പി.എം ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി എന്നിവർ പുതിയതായി തിരഞ്ഞെടുത്ത ജില്ലാ കമ്മിറ്റിയിൽ ഇടംനേടി. തളിപ്പറമ്പിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

എം.വി നികേഷ് കുമാർ, കെ. അനുശ്രീ, പി. ഗോവിന്ദൻ, കെ.പി. പ്രീത, എൻ. അനിൽ കുമാർ, സി.എം കൃഷ്ണൻ, മുഹമ്മദ് അഫ്സൽ, സരിൻ ശശി, കെ. ജനാർദ്ദനൻ, സി.കെ രമേശൻ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ. ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജൻ 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനെ തുടർന്നാണ് എം.വി ജയരാജൻ സി.പി.എം കണ്ണൂ‍ർ ജില്ലാ സെക്രട്ടറിയായി നിയോ​ഗിക്കപ്പെടുന്നത്. പിന്നീട് 2021ൽ ജില്ലാ സമ്മേളനത്തിൽ ജയരാജൻ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കണ്ണൂരിൽനിന്നും മത്സരിച്ചെങ്കിലും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനോട് എം.വി ജയരാജൻ പരാജയപ്പെട്ടിരുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റി അം​ഗമായ എം.വി ജയരാജൻ സി.ഐ.ടി.യു കേന്ദ്ര പ്രവർത്തക സമിതി അം​ഗവുമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe