ന്യൂമാഹി: പെരിങ്ങാടി വേലായുധൻമൊട്ട ‘സൂര്യ’യിൽ എം. ശ്രീജയനെ (68) തിങ്കളാഴ്ച വൈകീട്ട് മൂന്ന് മുതൽ കാണാനില്ലെന്ന് പൊലീസിൽ പരാതി. സാഹിത്യകാരന്മാരായ എം. രാഘവൻ, എം. മുകുന്ദൻ എന്നിവരുടെ സഹോദരനാണ് കാണാതായ ശ്രീജയൻ.
തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ശേഷം പെരിങ്ങാടി പോസ്റ്റ് ഓഫിസ് കവലയിൽ പതിവ് സായാഹ്ന നടത്തത്തിനായി എത്തിയ ഇദ്ദേഹത്തെ പിന്നീട് കാണാതാവുകയായിരുന്നു. ഇവിടെയുള്ള മൊബൈൽ ടവർ പരിധിയിൽ ഫോൺ ഓഫായിട്ടുമുണ്ട്.
ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ന്യൂമാഹി പൊലീസ് സ്റ്റേഷനിലോ സമീപത്തെ പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണം. ഫോൺ: 0490 2356688.