പയ്യോളി: എം.പി.ഷാഫി പറമ്പിലിനെ പേരാമ്പ്രയിൽ പോലീസ് സംഘർഷത്തിൽ മർദ്ദിച്ചതിനെതിരെ പയ്യോളിയിൽ യു.ഡി എഫ് പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ പ്രകടനത്തിന് മണ്ഡലം യു.ഡി.എഫ് ചെയർമാൻ മoത്തിൽ അബ്ദുറഹിമാൻ , കൺവീനർ മoത്തിൽ നാണു മാസ്റ്റർ, മുനിസിപ്പൽ യു.ഡി.എഫ് കൺവീനർ പുത്തുക്കാട്ട് രാമകൃഷ്ണൻ, നഗരസഭാ ചെയർമാൻ വി.കെ.അബ്ദുറഹിമാൻ, മുനിസിപ്പൽ മുസ്ലിം ലീഗ് ഭാരവാഹികളായ എ.പി.കുഞ്ഞബ്ദുള്ള, ബഷീർ മേലടി, ഹുസ്സയിൻ മൂരാട്, ടി.പി.കരീം,കൊമ്മു ണ്ടാരി മുഹമ്മദ്, പി.കെ.ജാഫർ, സി .ടി .അബ്ദുറഹിമാൻ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് മുജേഷ് ശാസ്ത്രി, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് പി.ടി.അഷറഫ്, കെ .ടി.സിന്ധു, ഇ.ടി.പത്മനാഭൻ, കൗൺസിലർമാരായ അഷറഫ് കോട്ടക്കൽ, സി.പി.ഫാത്തിമ, എ.പി.റസാഖ് എന്നിവർ പങ്കെടുത്തു.

