മേപ്പയ്യൂർ : അറിവിന്റെ നിറകുടമായിരുന്നു അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് എം.പി. വീരേന്ദ്രകുമാർ എന്ന് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് പറഞ്ഞു. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിന് നിരന്തരം കലഹിക്കുകയും രാജ്യത്തെ നദികളെ സംരക്ഷിക്കുക വഴി കുടിവെള്ളത്തിന്റെ ഉറവയെ നിലനിർത്തുന്നതിന് എഴുത്തുകൾ കൊണ്ട് അടയാളപ്പെടുത്തിയ പ്രതി ബാധനനായിരുന്നു വീരേന്ദ്രകുമാർ എന്നും അദ്ധേഹം പറഞ്ഞു.
വിളയാട്ടൂരിലെഎം.പി വീരേന്ദ്രകുമാർ സാംസ്കാരിക വേദി സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകകൾ, നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ ശ്രേയ കൃഷ്ണ, ജില്ലയിലെ ആദ്യ വനിതാ ബസ്സ് ഡ്രൈവർ സി.എം. അനുഗ്രഹ , സംസ്ഥാന കുടുംബശ്രീ കലോസവത്തിൽ കന്നട പദ്യത്തിൽ ഒന്നാം സ്ഥാനം നേടിയ നീനമഹേഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സാംസ്കാരിക വേദി പ്രസിഡന്റ് സുനിൽ ഓടയിൽ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഷീദ നടുക്കാട്ടിൽ, കെ.എം സത്യേന്ദ്രൻ , സഞ്ജീവ് കൈരളി , സുരേഷ് ഓടയിൽ, എൻ.പി. ബിജു, പി.കെ. ഹരീഷ് തുടങ്ങിയവർ സംസാരിച്ചു.