എം.ചേക്കൂട്ടിഹാജി സ്മാരക സൗധം കോടിക്കൽ ശാഖ മുസ്ലിംലീഗ് ആസ്ഥാന മന്ദിരം ഉൽഘാടനം 24,25 തിയ്യതികളിൽ

news image
Dec 21, 2024, 9:26 am GMT+0000 payyolionline.in

നന്തിബസാർ:  മൂടാടി പഞ്ചായത്തിലെ മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമായ തീരദേശ മേഖലയായ കോടിക്കലിൽ മുസ്ലിംലീഗ് പാർട്ടിക്ക് ആസ്ഥാന മന്ദിരം യാഥാർത്ഥ്യമായിരിക്കുകയാണ്. എം.ചേക്കൂട്ടി ഹാജിയുടെ നാമധേയത്തിൽ സ്വന്തം ഭൂമിയിൽ രണ്ട് നിലകളിലായി റീഡിംഗ് റൂം,എക്സിക്യൂട്ടീവ് ഹാൾ,ഓഡിറ്റോറിയം,ജനസേവാ കേന്ദ്രം തുടങ്ങി എല്ലാംവിധ ഹൈടെക്ക് സൗകര്യങ്ങളോട് കൂടിയുമാണ് ഓഫീസ് പണിതത്.

ഡിസംബർ 25 വൈകീട്ട് 6 മണിക്ക് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിക്കും.പി.വി അബൂബക്കർ സാഹിബിൻറെ നാമധേയത്തിലുള്ള ഓഡിറ്റോറിയവും ഓഫീസിനോടൊപ്പം അൻപതോളം കുടുംബങ്ങൾക്ക് ശിഹാബ് തങ്ങളുടെ നാമധേയത്തിലുള്ള കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനം  ചടങ്ങിൽ നടക്കും.

24ന് രാവിലെ 9 മണിക്ക് പതാക ഉയർത്തൽ വിദ്യാർത്ഥി യുവജന സംഗമവും ഉച്ചക്ക് 2 മണിക്ക് വനിതാലീഗ് സംഗമവും ഓഫീസ് സന്ദർശനവും നടക്കും.25 ന് വൈകീട്ട് 3 മണിക്ക് ശക്തി പ്രകടനവും 6 മണിക്ക് പൊതുസമ്മേളനവും നടക്കും.പാർട്ടി ദേശീയ ജനറൽ സിക്രട്ടറി പി.കെ കുഞ്ഞാലികുട്ടി മുഖ്യാതിഥിയായി പങ്കെടുക്കും.

കെ എം ഷാജി മുഖ്യപ്രഭാഷണം നടത്തും. ഷാഫി ചാലിയം,ടിടി ഇസ്മായിൽ,വെങ്ങളം റഷീദ്,പി കുൽസു ടീച്ചർ,മിസ്ഹബ് കിഴരിയൂർ,വി പി ഇബ്രാഹിം കുട്ടി,സി ഹനീഫ മാസ്റ്റർ തുടങ്ങിയ മുസ്ലിംലീഗ് സംസ്ഥാന ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കൾ സംബന്ധിക്കും.കോടിക്കൽ പ്രദേശത്തെ പാർട്ടി പ്രവർത്തകരുടെ സ്വപ്ന സാക്ഷാൽകാരമാണ് യാഥാർത്ഥ്യമായതെന്നും തീരദേശ മേഖലയിലെ മുസ്ലിംലീഗ് രാഷ്ട്രീയ പ്രവർത്തനത്തിന് പുതിയ കരുത്ത് പകരുമെന്നും നേതാക്കൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ പി.കെ ഹുസൈൻഹാജി,പി ബഷീർ,പി.കെ മുഹമ്മദലി,ശൗഖത്ത് കുണ്ടുകുളം എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe