ഉള്ളിയേരിയിലെ പ്രശാന്തിൻ്റെ ആത്മഹത്യ ; പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആക്ഷൻ കമ്മിറ്റി

news image
Jun 22, 2023, 2:51 am GMT+0000 payyolionline.in
കൊയിലാണ്ടി: ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ കന്നൂർ തണ്ണീരി വീട്ടിൽ പ്രഭാകരന്റെയും ശൈലജയുടേയും മകൻ പ്രശാന്തിന്റെ (29) ആത്മഹത്യയുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം തൃപ്തികര മല്ലെന്ന് ബന്ധുക്കളും നാട്ടുകാരും. മുടി കൊഴിച്ചിൽ തടയാൻ നടത്തിയ ചികിത്സയിലെ പിഴവാണ് മരണത്തിലേക്ക് നയിച്ചതെന്ന് മരിച്ച പ്രശാന്തിന്റെ അച്ഛൻ പത്രസമ്മേളനത്തിൽ ആരോപിച്ചു.
സമാന ചികിത്സ നടത്തിയ പലർക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാ യതായി അന്വേഷണത്തിൽ വെളിപ്പെട്ട തായും അവർ പറഞ്ഞു.  ആദ്യം അത്തോ ളി പോലീസിലും പിന്നീട് പേരാമ്പ്ര ഡി. വൈ.എസ്.പി, കോഴിക്കോട് സിറ്റി അസി.കമ്മീഷണർ, ആരോഗ്യ വകുപ്പ് മന്ത്രി എന്നിവർക്കും പരാതി നൽകിയതായി ഭാരവാഹികൾ പറഞ്ഞു. ഡോക്ടറുടെ പേരിൽ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കണ മെന്നും ആവശ്യപ്പെട്ടു. പത്ര സമ്മേളന ത്തിൽ സഹോദരൻ പ്രശോഭ്, സുരേഷ്
കന്നൂർ, യു.എം. കൃഷ്ണൻ, കെ. പ്രബീഷ്, ടി. സകിൽ കുമാർ എന്നിവരും പങ്കെടു ത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe