ഹൈദരാബാദ്: തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിൽ ഉറക്കത്തിനിടെ വൈദ്യുതാഘാതമേറ്റ 23കാരന് ദാരുണാന്ത്യം. മൊബൈൽ ഫോൺ ചാർജ് ചെയ്യാനായി കുത്തിവെച്ച യുവാവ് ഉറക്കത്തിനിടെ ചാർജിങ് വയറിൽ സ്പർശിച്ചതോടെയാണ് ഷോക്കേറ്റത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലോത് അനിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരിച്ചത്.
മൂന്ന് വർഷം മുമ്പ് വിവാഹിതനായ അനിലിന് ഒന്നര വയസ് പ്രായമുള്ള കുട്ടിയുമുണ്ട്. കുടുംബത്തിന്റെ ഏക അത്താണി ആയിരുന്നു ഈ യുവാവ്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സമാനമായ മറ്റൊരു സംഭവത്തിൽ, കഴിഞ്ഞയാഴ്ച 40കാരൻ വാട്ടർ ഹീറ്ററിൽനിന്ന് ഷോക്കേറ്റ് മരിച്ചിരുന്നു.