പയ്യോളി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ പയ്യോളിയിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് അധ്യക്ഷതവഹിച്ചു .മഠത്തിൽ നാണു മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു.
സബീഷ് കുന്നങ്ങോത്ത് ,ടി ചന്തു മാസ്റ്റർ ,മഠത്തിൽ അബ്ദുറഹിമാൻ, എ കെ ബൈജു, വി.എം ഷാഹുൽ ഹമീദ് ,കെ ടി വിനോദൻ ,കെ പി ഗിരീഷ് കുമാർ ,കെ കെ കണ്ണൻ ,എ പി കുഞ്ഞബ്ദുള്ള ,പി ബാലകൃഷ്ണൻ ,എ വി ബാലകൃഷ്ണൻ, ഇ മുസ്തഫ അസീസ് , ഖാലിദ് പയ്യോളി കെ.എം ഷമീർ ,ബഷീർ മേലടി, കെ.ടി സിന്ധു, സി പി രവീന്ദ്രൻ എന്നിവർ സംസാരിച്ചു