തിരുവനന്തപുരം > അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരം അർപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ. സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിന്ദരാമയ്യ, ഡി കെ ശിവകുമാർ അടക്കമുള്ള നേതാക്കൾ ബംഗളൂരുവിൽ കോൺഗ്രസ് നേതാവ് ടി ജോണിന്റെ വസതിയിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു.
പൊതുദർശനത്തിന് ശേഷം ബംഗ്ലൂരുവിൽ നിന്നും മൃതദേഹവും വഹിച്ചുള്ള എയർ ആംബുലൻസ് അൽപ്പസമയത്തിനുള്ളിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. എയർ ആംബുലൻസ് ഉടൻ തിരുവനന്തപുരത്തേക്കും എത്തും.
തിരുവനന്തപുരത്തെ വസതിയായ പുതുപ്പള്ളി ഹൗസിലേക്കാണ് മൃതദേഹം ആദ്യം കൊണ്ടുവരിക. ശേഷം ദർബാർ ഹാളിലേക്കും പിന്നീട് സെക്രട്ടറിയേറ്റിന് സമീപത്തുള്ള ഓർത്തഡോക്‌സ് ചർച്ചിലും കെപിസിസി ഓഫീസിലേക്കും എത്തിക്കും. ജഗതിയിലെ വീട്ടിലേക്ക് രാത്രി വീണ്ടും എത്തിക്കും. നാളെ രാവിലെ ഏഴിന് കോട്ടയത്തേക്ക് കൊണ്ടുപോകും. തിരുനക്കരയിൽ ആദ്യം മൈതാനത്ത് പൊതുദർശനത്തിന് വെക്കും. പിന്നീട് വൈകുന്നേരം പുതുപ്പള്ളിയിലും നഗരം ചുറ്റി വിലാപ യാത്രയും നടക്കും. മറ്റന്നാൾ രണ്ട് മണിക്കാണ് സംസ്‌കാരം.