ഉത്രവധം: സ്ത്രീധന പീഡന കേസിൽ സൂരജിന് ജാമ്യം

news image
Oct 28, 2023, 1:04 pm GMT+0000 payyolionline.in

പു​ന​ലൂ​ർ: അ​ഞ്ച​ൽ ഏ​റം ഉ​ത്ര വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ത്രീ​ധ​ന പീ​ഡ​ന​ക്കേ​സി​ൽ ഒ​ന്നാം പ്ര​തി​യും ഉ​ത്ര​യു​ടെ ഭ​ർ​ത്താ​വു​മാ​യി​രു​ന്ന സൂ​ര​ജ് എ​സ്. കു​മാ​റി​ന് പു​ന​ലൂ​ർ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് ആ​ശ മ​റി​യം മാ​ത്യൂ​സ് ജാ​മ്യം അ​നു​വ​ദി​ച്ചു. എ​ന്നാ​ൽ, കൊ​ല​ക്കേ​സി​ൽ ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ​യി​ലു​ള്ള സൂ​ര​ജ് പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​യ​തി​നാ​ൽ സ്ത്രീ​ധ​ന പീ​ഡ​ന കേ​സി​ലെ ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങാ​നാ​കി​ല്ല.

ഈ ​കേ​സി​ൽ ര​ണ്ടാം പ്ര​തി സൂ​ര​ജി​ന്‍റെ പി​താ​വ് സു​രേ​ന്ദ്ര പ​ണി​ക്ക​ർ, മൂ​ന്നാം പ്ര​തി മാ​താ​വ് രേ​ണു​ക, നാ​ലാം പ്ര​തി സ​ഹോ​ദ​രി സൂ​ര്യ എ​ന്നി​വ​ർ​ക്ക് മു​മ്പ് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് പീ​ഡി​പ്പി​ച്ചു, വി​ശ്വാ​സ​വ​ഞ്ച​ന, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. കേ​സി​ന്‍റെ സാ​ക്ഷി വി​സ്താ​രം ഇ​തേ കോ​ട​തി​യി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്. പ്ര​തി​ക്ക് വേ​ണ്ടി അ​ഡ്വ. അ​നീ​സ് ത​ങ്ങ​ൾ​കു​ഞ്ഞ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe