കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇമെയില്‍ സന്ദേശം. രാവിലെ 9.15ഓടെ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനാണ് സന്ദേശം ലഭിച്ചത്. അത്യാഹിത വിഭാഗത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നാണ് ഇമെയില്‍ സന്ദേശത്തില്‍ പറയുന്നത്.
സൂപ്രണ്ട് പൊലീസില്‍ വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി മെഡിക്കല്‍ കോളേജില്‍ പരിശോധന കര്‍ശനമാക്കി. രോഗികളെയും കൂട്ടിരിപ്പുകാരെയും ബാഗുകളടക്കം പരിശോധിച്ചശേഷമാണ് അകത്തുകടത്തിവിടുന്നത്.
തമിഴ്നാട് കേന്ദ്രീകരിച്ചുള്ള മെയില്‍ ഐഡിയില്‍ നിന്നാണ് സന്ദേശം അയച്ചിട്ടുള്ളതെന്നാണ് പരിശോധനയില്‍ മനസിലായത്. മുഹമ്മദ് വിക്രം രാജ് ഗുരു എന്നീ ഐഡികളില്‍ നിന്നാണ് സന്ദേശം വന്നത്. മൂന്ന് ആര്.ഡി.എക്സ് ഐഇഡി ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് 1.35ന് മുമ്പ് ആളുകളെ ഒഴിപ്പിക്കണമെന്നുമാണ് സന്ദേശം.
