ഈ സുവര്‍ണാവസരം ഇനിയില്ല; എംവിഡിയുടെ ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ 31-ന് അവസാനിക്കും

news image
Mar 28, 2025, 12:10 pm GMT+0000 payyolionline.in

മോട്ടോര്‍ വാഹന വകുപ്പിന്റെ ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31-ന് അവസാനിക്കും. പഴയ വാഹനത്തിന്മേലുള്ള നികുതി കുടിശിക തീര്‍ക്കാനുള്ള സുവര്‍ണാവസരമാണിത്. 2020 മാര്‍ച്ച് 31-ന് ശേഷം ടാക്‌സ് അടക്കാന്‍ കഴിയാത്ത വാഹനങ്ങള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.

വാഹനം ഉപയോഗശൂന്യമാകുകയോ വിറ്റുപോയെങ്കിലും ഉടമസ്ഥത മാറാതിരിക്കുകയോ വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയോ ആണെങ്കില്‍ അവയുടെ നികുതി കുടിശ്ശിക ചുരുങ്ങിയ നിരക്കില്‍ ഒറ്റതവണ പദ്ധതിയിലൂടെ അടച്ച് എന്നെന്നേക്കുമായി ബാധ്യത അവസാനിപ്പിക്കാവുന്നതാണെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ആര്‍ടി ഓഫീസുമായി ബന്ധപ്പെടാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe